Follow KVARTHA on Google news Follow Us!
ad

Police Alert | ദുബൈ - അബുദബി പൊലീസിന്റെ മുന്നറിയിപ്പ്! യാത്രക്കാരുമായി ഇങ്ങനെ വാഹനം ഓടിക്കരുത്, കാത്തിരിക്കുന്നത് 2,000 ദിർഹം പിഴ

വാഹനം പിടിച്ചെടുക്കുകയും ചെയ്തേക്കാം, Dubai, ഗൾഫ് വാർത്തകൾ, UAE News, Police Alert
ദുബൈ: (KVARTHA) ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടാനോ ഡോറിൽ ഇരിക്കാനോ യാത്രക്കാരെ അനുവദിക്കരുതെന്ന് ഡ്രൈവർമാർക്ക് ദുബൈ, അബുദബി പൊലീസ് മുന്നറിയിപ്പ് നൽകി. ഓടുന്ന വാഹനങ്ങളിൽ നിന്ന് വീണ് കഴിഞ്ഞ വർഷം നിരവധി പേർ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചത്.
  
News, Malayalam-News, World, World-News, Gulf, Gulf-News, Dh2,000 fine for popping head out of vehicle sunroof and windows in Dubai and Abu Dhabi.

ഇത്തരം പ്രവൃത്തികൾ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടമുണ്ടാക്കുമെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. നിയമലംഘനങ്ങൾക്ക് 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ, 2,000 ദിർഹം പിഴ എന്നിവ ഉൾപ്പെടെ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം ആവർത്തിച്ചു. നിയമ പ്രകാരം, പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വന്നേക്കാം.

വാഹനമോടിക്കുമ്പോൾ ഡോറിൽ ഇരിക്കുകയോ വാഹനങ്ങളുടെ സൺറൂഫിൽ ഇരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ​​ഇടയാക്കിയേക്കുമെന്ന് അൽ മസ്റൂയി എടുത്തുപറഞ്ഞു, പ്രത്യേകിച്ചും വാഹനം പെട്ടെന്ന് നിർത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ. ഇത്തരം സംഭവങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് ഭീഷണിയും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം, അപകടകരമായി വാഹനം ഓടിച്ചതിന് 1,183 കേസുകൾ ദുബൈയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രജിസ്റ്റർ ചെയ്യുകയും 707 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും പാലിക്കണമെന്നും വാഹനത്തിൻ്റെ സൺറൂഫിലൂടെ തല പുറത്തേക്കിടുന്നത് ഒഴിവാക്കണമെന്ന് അബുദബി പൊലീസും ആവശ്യപ്പെട്ടു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Dh2,000 fine for popping head out of vehicle sunroof and windows in Dubai and Abu Dhabi.

Post a Comment