UAE Rules | യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! കമ്പനി ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ടോ? നിങ്ങളുടെ കുടിശ്ശികയുള്ള ശമ്പളം ഇങ്ങനെ നേടാം; അറിയേണ്ട കാര്യങ്ങൾ

 


ദുബൈ: (KVARTHA) ശമ്പളം നൽകാത്തതിൻ്റെ പേരിൽ നിങ്ങളുടെ മുൻ തൊഴിലുടമയ്‌ക്കെതിരെ നിങ്ങൾ തൊഴിൽ പരാതി നൽകിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ കമ്പനി അടുത്തിടെ ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ടെങ്കിലോ കുടിശ്ശികയുള്ള ശമ്പളം എങ്ങനെ ലഭിക്കുമെന്നത് പലരുടെയും സംശയമാണ്. ഈ സാഹചര്യം അഭിമുഖീകരിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് ദുബൈ കോടതി സാമൂഹ്യ മാധ്യമ പേജിലൂടെ രംഗത്തെത്തി.

UAE Rules | യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! കമ്പനി ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ടോ? നിങ്ങളുടെ കുടിശ്ശികയുള്ള ശമ്പളം ഇങ്ങനെ നേടാം; അറിയേണ്ട കാര്യങ്ങൾ

ആര് കുടിശ്ശിക നൽകണം?


വീഡിയോയിൽ, ദുബൈയിലെ ലേബർ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിലെ ജഡ്ജ് യാസർ അബ്ദുർ റഹ്മാൻ യുഎഇയുടെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 48 (2021 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33) പ്രകാരം മുൻ തൊഴിലുടമയാണോ അതോ കമ്പനിയുടെ പുതിയ ഉടമയാണോ കുടിശ്ശിക നൽകാൻ ബാധ്യസ്ഥരെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനത്തിൻ്റെ രേഖകൾ മാറുന്ന തീയതി മുതൽ തൊഴിൽ കരാറുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ ബാധ്യതകൾക്കും പുതിയ തൊഴിലുടമ ഉത്തരവാദിയാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിൻ്റെ രേഖകൾ മാറുന്നതിന് മുമ്പ് തൊഴിൽ കരാർ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ, ജീവനക്കാരുടെ അവകാശങ്ങൾക്ക് യഥാർത്ഥ തൊഴിലുടമയായിരിക്കും ബാധ്യസ്ഥർ. ഇവർക്കെതിരെയാണ് ലേബർ കേസ് ഫയൽ ചെയ്യണ്ടതെന്നും ജഡ്ജ് അറിയിച്ചു.

തൊഴിൽ പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാം?


'MOHRE' എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് (MOHRE) രഹസ്യമായി തൊഴിൽ പരാതി ഫയൽ ചെയ്യാം .തൊഴിൽ സംബന്ധിയായ പരാതികൾക്കും നിയമപരമായ ഉപദേശങ്ങൾക്കുമായി കോൾ സെൻ്റർ നമ്പർ - 800 84- എന്നതിൽ ബന്ധപ്പെടാം.

Keywords: Dubai, Gulf , UAE News, jobs, MOHRE, Mobile App, Salary, Wages, Dubai Court, Video, Labour of Court First Instance, Workers, Company changed ownership? Get your unpaid wages: What workers need to know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia