Arrested | കലക്ടറേറ്റ് വളയല്‍ സംഘര്‍ഷം; വിദേശത്തേക്ക് മുങ്ങിയ പിടികിട്ടാപ്പുളളി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) കലക്ടറേറ്റ് മാര്‍ചുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. കാപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രജിന്‍ അരയാക്കണ്ടിയാണ്(34) മട്ടന്നൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറുകയായിരുന്നു.

നേരത്തെ വിദേശത്തേക്ക് മുങ്ങിയതിനെ തുടര്‍ന്ന് പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട് നോടിസ് പുറത്തിറക്കിയിരുന്നു. 2021- മാര്‍ച് 21-ന് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ ഇടതു യുവജനസംഘടനയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് വളയല്‍ സമരത്തിനിടെ പൊലീസിനെ അക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്.
Arrested | കലക്ടറേറ്റ് വളയല്‍ സംഘര്‍ഷം; വിദേശത്തേക്ക് മുങ്ങിയ പിടികിട്ടാപ്പുളളി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
 

കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ ചൊവ്വാഴ്ച പുലര്‍ചെ ദുബൈയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ്പ്രസില്‍ വന്നിറങ്ങിയതായിരുന്നു. എയര്‍പോര്‍ട് പൊലീസിന് കൈമാറിയ ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റചെയ്തു കൊണ്ടുപോയി.

Keywords: Collectorate conflict; Accused Arrested from Kannur Airport, Kannur, News, Arrested, Accused, Protest, Police, Court, Air India Flight, Look Out Notice, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia