DXB Police Alert | ദുബൈ പ്രവാസികൾ ശ്രദ്ധിക്കുക! കനത്ത മഴയിൽ വാഹനത്തിന് കേടുപാട് സംഭവിച്ചോ? ഇൻഷുറൻസ് നേടാനുള്ള ഈ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; വണ്ടിയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല! എങ്ങനെ അപേക്ഷിക്കാം?

 


ദുബൈ: (KVARTHA) യുഎഇയിൽ പരക്കെ മഴ തുടരുകയാണ്. പലരുടെയും വാഹനങ്ങൾക്കും മഴയിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടെ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ഇനി മുതൽ ദുബൈ പൊലീസിൽ നിന്ന് 'ടു വൂം ഇറ്റ് മേ കൺസേൺ' (To Whom it May Concern) എന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. മഴയിലെ നാശനഷ്ടങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് സാധാരണയായി ഈ സർട്ടിഫിക്കേറ്റ് ആവശ്യമാണ്.

DXB Police Alert | ദുബൈ പ്രവാസികൾ ശ്രദ്ധിക്കുക! കനത്ത മഴയിൽ വാഹനത്തിന് കേടുപാട് സംഭവിച്ചോ? ഇൻഷുറൻസ് നേടാനുള്ള ഈ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; വണ്ടിയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല! എങ്ങനെ അപേക്ഷിക്കാം?

  
യുഎഇയിൽ വാരാന്ത്യത്തിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴയാണ് ലഭിച്ചത്.
പ്രകൃതിദുരന്തങ്ങൾ കാരണം കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾക്കാണ് ഈ സേവനം നൽകുന്നതെന്ന് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ബ്രിഗേഡിയർ മൻസൂർ അൽ ഖർഗൗയി അറിയിച്ചു.

നേരത്തെ ദുബൈ പൊലീസിൻ്റെ സ്മാർട്ട് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഈ സേവനം ലഭ്യമായിരുന്നു. ഉപയോക്താക്കൾ ഓൺലൈനായി അപേക്ഷിക്കുകയും തുടർന്ന് വാഹനം അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടുവരേണ്ടതും ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഉപഭോക്താക്കൾക്ക് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരേണ്ടതില്ല എന്നതാണ് പ്രത്യേകത.

എങ്ങനെ അപേക്ഷിക്കാം?

ദുബൈ പൊലീസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 'Ceertificate package service'-ൽ നിന്ന് ‘To Whom It May Concern’ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോ കൂടി ചേർക്കണം. ഒന്നോ രണ്ടോ പ്രവൃത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. 95 ദിർഹം ഫീസായി അടക്കേണ്ടതുണ്ട്. 901 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചാൽ ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Dubai Police, Dubai, UAE News, Certificate, Car broke down in rain? Now get ‘To Whom it May Concern’ certificate online from Dubai Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia