Follow KVARTHA on Google news Follow Us!
ad

Budget | സർകാർ ജീവനക്കാർക്ക് ആശ്വാസം പകർന്ന് ബജറ്റ്; ഒരു ഗഡു ഡിഎ ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകും; പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പെന്‍ഷന്‍ പദ്ധതി

മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും Govt Employees, Budget, കേരള വാർത്തകൾ, Pension
തിരുവനന്തപുരം: (KVARTHA) സർകാർ ജീവനക്കാർക്ക് ആശ്വാസം പകർന്ന് ബജറ്റ് പ്രഖ്യാപനങ്ങൾ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത (DA) ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജീവനക്കാർക്ക് സുരക്ഷതത്വമുള്ള പെൻഷൻ പദ്ധതി നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്.
  
Budget to give relief to government employees.

റബറിന്റെ താങ്ങുവില പത്ത് രൂപ കൂട്ടിയതായി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ റബർ താങ്ങുവില 180 കോടി രൂപയായി ഉയർന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലയങ്ങള്‍ നവീകരിക്കാന്‍ 10 കോടി രൂപയും കശുവണ്ടി വ്യവസായത്തിന് 53.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ക്യാഷൂ ബോർഡിന് 40.81 കോടി രൂപയും നീക്കിവെച്ചു.

Keywords: Govt Employees, Budget, Pension, Kerala Budget, Thiruvananthapuram, DA, Finance Minister, K. N. Balagopal, Budget to give relief to government employees.

< !- START disable copy paste -->

Post a Comment