Heavy Rain | യുഎഇയില്‍ കനത്ത മഴ; വിവിധ ഭാഗങ്ങളില്‍ ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു; കാറ്റിനും സാധ്യത

 


അബൂദബി: (KVARTHA) യുഎഇയില്‍ കനത്ത മഴ. ഞായറാഴ്ച രാവിലെ മുതല്‍ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ആറിടത്തും ശക്തമായ മഴ തുടരുകയാണ്. അബൂദബി, ദുബൈ, ശാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴയ്ക്ക് അല്‍പം ശമനമുള്ളത്.

സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വിവിധ ഭാഗങ്ങളില്‍ ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു. നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് അനുസരിച്ച് ഞായറാഴ്ചയും, തിങ്കളാഴ്ചയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ അസ്ഥിരമായിരിക്കും. ചിലയിടത്ത് മിന്നലോടും ഇടിയോടും കൂടിയ മഴ പ്രതീക്ഷിക്കാം. രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Heavy Rain | യുഎഇയില്‍ കനത്ത മഴ; വിവിധ ഭാഗങ്ങളില്‍ ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു; കാറ്റിനും സാധ്യത
 

യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അധികൃതര്‍ തിങ്കളാഴ്ച വര്‍ക് ഫ്രം ഹോം അനുവദിച്ചു. കാലാവസ്ഥ മാറ്റം മൂലമാണിതെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആകാമെന്ന് ദുബൈ കെ എച് ഡി എ അറിയിച്ചു. എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഫെബ്രുവരി 12 ന് റിമോട് വര്‍കിങ് ദിനം ആയിരിക്കുമെന്ന് യുഎഇ കാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധമായും ജോലിസ്ഥലത്ത് ഉണ്ടാവേണ്ട ചില തൊഴിലുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ദുബൈയിലെ സര്‍കാര്‍ ജീവനക്കാര്‍ക്കും തിങ്കളാഴ്ച വിദൂര ജോലി അനുവദിച്ചിട്ടുണ്ട്.

അതേസമയം ഒമാനിലെ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിര്‍ത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്‌കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Keywords: Brace for downpours across the UAE: Rain hits Dubai and Abu Dhabi, cloudy skies nationwide, Abu Dhabi, UAE, News, Heavy Rain, Alert, Work From Home, Online Class, Cabinet, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia