Binoy Viswam | ഇന്‍ഡ്യാസഖ്യം രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ബിനോയ് വിശ്വം

 


കണ്ണൂര്‍: (KVARTHA) കേരളത്തിലെ 20 സീറ്റുകളിലും എല്‍ ഡി എഫിനെ വിജയിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ആ വിജയം സാധ്യമാക്കാന്‍ എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സി പി ഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം എം പി പറഞ്ഞു. സി പി ഐ കണ്ണൂര്‍ ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മുമ്പ് നല്‍കിയ ഗ്യാരന്റി പരമ്പരകളെ കുറിച്ചോര്‍ത്താല്‍ ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റില്ലെന്ന ഭയപ്പാട് മോദിക്കുണ്ട്. അതുകൊണ്ട് മുട്ടുമടക്കിയാണെങ്കിലും മൂന്നാം തവണയും അധികാരത്തിലേറാന്‍ പുതിയ തന്ത്രങ്ങള്‍ മോദി സര്‍കാര്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞിരിക്കുകയാണ്. സമൂഹത്തിലെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള താണ് മോദിയുടെ ഈ തന്ത്രങ്ങളെല്ലാമെന്ന ബോധ്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നമ്മുടെ പോരാട്ടം ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Binoy Viswam | ഇന്‍ഡ്യാസഖ്യം രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ബിനോയ് വിശ്വം

സ്വീകാര്യമായ ഒരു ബദല്‍ ഉണ്ടെങ്കില്‍ മോദി സര്‍കാരിനെ പിടിച്ചു കെട്ടാന്‍ പറ്റും. ഇന്‍ഡ്യാ സഖ്യം പ്രതീക്ഷയായി രാജ്യത്തിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ദേശീയ എക്സിക്യൂടിവ് അംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന അസിസ്റ്റന്റ് സെക്രടറി പി പി സുനീര്‍, സംസ്ഥാന എക്സിക്യൂടിവ് അംഗം സി പി മുരളി, ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി. സെക്രടറിമാരായ എ പ്രദീപന്‍ സ്വാഗതവും കെ ടി ജോസ് നന്ദിയും പറഞ്ഞു.

Keywords: Binoy Viswam says India alliance is the country's hope, Kannur, News, Binoy Viswam, India Alliance, Criticism, BJP, Politics, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia