Metro Train | മുഷിഞ്ഞ വസ്ത്രമെന്ന്! ബെംഗ്ളൂറിൽ കർഷകനെ മെട്രോയിൽ കയറുന്നതിൽ നിന്ന് തടഞ്ഞു; വീഡിയോ വൈറലായതോടെ സുരക്ഷാ ജീവനക്കാരന്റെ ജോലി തെറിച്ചു

 


ബെംഗ്ളുറു: (KVARTHA) അനുചിതമായ വസ്ത്രം ധരിച്ചെന്ന് കാട്ടി കർഷകനെ മെട്രോ ട്രെയിൻ സർവീസ് ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞ സുരക്ഷാ സൂപ്പർവൈസറെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) പിരിച്ചുവിട്ടു. ഫെബ്രുവരി 18ന് രാജാജിനഗർ മെട്രോ സ്‌റ്റേഷനിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ഒരു യാത്രക്കാരൻ 'എക്‌സിൽ' പോസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് നടപടിയുണ്ടായത്.

Metro Train | മുഷിഞ്ഞ വസ്ത്രമെന്ന്! ബെംഗ്ളൂറിൽ കർഷകനെ മെട്രോയിൽ കയറുന്നതിൽ നിന്ന് തടഞ്ഞു; വീഡിയോ വൈറലായതോടെ സുരക്ഷാ ജീവനക്കാരന്റെ ജോലി തെറിച്ചു

'അവിശ്വസനീയം..! വിഐപികൾക്ക് മാത്രമാണോ മെട്രോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? രാജാജിനഗർ മെട്രോ സ്റ്റേഷനിൽ കർഷകൻ്റെ അവകാശത്തിനായി പോരാടിയ കാർത്തിക് സി ഐറാണിയുടെ പ്രവർത്തനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എല്ലായിടത്തും ഇത്തരം നായകന്മാരെ നമുക്ക് ആവശ്യമുണ്ട്', രാജാജിനഗർ മെട്രോ സ്റ്റേഷനിൽ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൻ്റെ വീഡിയോ പങ്കിട്ട് എക്സ് ഉപയോക്താവ് ദീപക് എൻ കുറിച്ചിരുന്നു.

സാധുവായ ടിക്കറ്റ് ഉപയോഗിച്ച് ഒരു പൗരനെന്ന നിലയിൽ മെട്രോ ഉപയോഗിക്കാനുള്ള അവകാശത്തിനായി കാർത്തിക് സി ഐരാനി കർഷകന് വേണ്ടി പോരാടി. കൂടാതെ മെട്രോയിൽ കൊണ്ടുവരുന്നതിന് വിലക്കുള്ള ഒരു സാധനവും ഇയാളുടെ ബാഗിൽ ഇല്ലെന്നും പറഞ്ഞിരുന്നു. മെട്രോ യാത്രക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്ന ഒരു നിയമം കാണിക്കാൻ അദ്ദേഹം സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ബിഎംആർസിഎൽ സെക്യൂരിറ്റി സ്റ്റാഫിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് വീഡിയോ പിന്നീട് നിരവധി ആളുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു.

ഇതിന് പിന്നാലെ നമ്മ (ബെംഗളൂരു) മെട്രോ എല്ലാവരേയും ഉൾക്കൊള്ളുന്ന പൊതുഗതാഗതമാണെന്നും രാജാജിനഗറിൽ നടന്ന സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അറിയിച്ച് ബിഎംആർസിഎൽ തിങ്കളാഴ്ച രംഗത്തെത്തി. സുരക്ഷാ സൂപ്പർവൈസറുടെ സേവനം അവസാനിപ്പിച്ചതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

Keywords: News, Malayalam News, Bengaluru Metro, Viral Video, Metro Station, Agriculture, Bengaluru Metro sacks security supervisor amid outrage over denial of entry to farmer over attire
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia