Mustard Secret | കറികള്‍ക്ക് കടുക് വറുത്തിടുന്നതിന് പിന്നിലെ രഹസ്യം അറിയുമോ? സ്വാദിന് മാത്രമല്ല! കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ അടങ്ങിയിരിക്കുന്നത് ഒരുപാട് ഗുണങ്ങള്‍

 


കൊച്ചി: (KVARTHA) കറികള്‍ക്ക് കടുക് വറുത്തിടുന്നതിന് പിന്നിലെ രഹസ്യം അറിയുമോ? സ്വാദിന് മാത്രമല്ല, കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഒരുപാട് ഗുണങ്ങളാണ് കടുകില്‍ അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, മിനറല്‍സ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളം ഉണ്ട്. ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കടുക് സഹായിക്കുന്നു.

Mustard Secret | കറികള്‍ക്ക് കടുക് വറുത്തിടുന്നതിന് പിന്നിലെ രഹസ്യം അറിയുമോ? സ്വാദിന് മാത്രമല്ല! കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ അടങ്ങിയിരിക്കുന്നത് ഒരുപാട് ഗുണങ്ങള്‍


എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളെയാണ് കടുക് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നത് എന്ന് നോക്കാം.

* കാന്‍സര്‍ പ്രതിരോധിക്കും

കടുകില്‍ അടങ്ങിയിട്ടുള്ള സെലനിയം കാന്‍സര്‍ കോശങ്ങളെ തടയുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ധാരാളം ആന്റി ഓക്സഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാന്‍സര്‍ പോലുള്ള മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുന്നു.

*ദഹനത്തിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കടുക് നല്ലതാണ്. ഇത് ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നു. മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

*ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു. കടുകിന്റെ ഇല അരച്ച് കാലില്‍ തേച്ചാല്‍ മതി. പെട്ടെന്ന് ആശ്വാസം ലഭിക്കും. മഗ്‌നീഷ്യവും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.

*ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത്തരം രോഗങ്ങളെ ഇല്ലാതാക്കുന്നതിനും കടുക് സഹായിക്കുന്നു. കടുകില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

*മൈഗ്രേയ്ന്‍


മൈഗ്രേയ്‌ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കടുകില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ആണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

*ടോക്സിനെ പുറന്തള്ളുന്നു

ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് ശരീരത്തിലെ വിഷാംശത്തെ മുഴുവനായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ടോക്സിന്‍ നിറയുമ്പോള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് കടുക്.

*കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

*കേശസംരക്ഷണം

കേശസംരക്ഷണത്തിന് പരിഹാരം കാണുന്നതിനും മുടി തഴച്ച് വളരുന്നതിനും കടുകെണ്ണ ഉത്തമമാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് കേശസംരക്ഷണ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

*ചര്‍മ പ്രശ്നങ്ങള്‍


എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കടുക്. എത്ര വലിയ ചര്‍മ പ്രശ്നമാണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ കടുകെണ്ണ ഉപയോഗിക്കുന്നു. അതിലുപരി ചര്‍മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Keywords: Benefits That Prove Why Mustard Is Good For Health, Kochi, News, Mustard, Health, Health Tips, Hair Problem, Skin  Problem, Cancer,  Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia