Follow KVARTHA on Google news Follow Us!
ad

Death Faking | പൂനം പാണ്ഡെയ്ക്ക് മുന്‍പ് ഈ നടിയുടെ മരണവും 'ആഘോഷമാക്കി'; വ്യാജ പ്രചാരണം സിനിമയ്ക്കുവേണ്ടി! ബോളിവുഡില്‍ ഇത് പുത്തരിയല്ലെന്ന് സാരം, അറിയാം

നാഗാര്‍ജുന നായകനായി എത്തിയ സിനിമ Poonam Pandey, Before, Manisha Koirala, Death, Faked, Mahesh Bhatt, Publicity, Film, Cancer, Nagarjuna
മുംബൈ: (KVARTHA) പ്രമോഷണല്‍ വ്യാജമരണം ബോളിവുഡില്‍ പുത്തരിയല്ലെന്നാണ് ചില പഴയ സിനിമകള്‍ ഓര്‍മിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌റാളയുടെ മരണവും ഇതുപോലെ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. അതും ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു.

1995 ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ട് ചിത്രമായ 'ക്രിമിനല്‍' ഇറങ്ങുന്നതിന് മുന്‍പ് പത്രങ്ങളില്‍ 'മനീഷ കൊയ്‌റാള കൊല്ലപ്പെട്ടു' എന്ന പരസ്യം നിര്‍മാതാക്കള്‍ കൊടുത്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു. നാഗാര്‍ജുന നായകനായെത്തിയ ചിത്രമായിരുന്നു ക്രിമിനല്‍. ക്രിമിനലിന്റെ തെലുങ്ക് പതിപ്പ് 1994 ഒക്ടോബര്‍ 14 ന് പുറത്തിറങ്ങി, ഹിന്ദി പതിപ്പ് 1995 ജൂലൈ 21 നാണ് പുറത്തിറങ്ങിയത്.

ഈ സമയത്താണ് ചിത്രത്തിന്റെ വിവാദ പരസ്യം പ്രമുഖ ഉത്തരേന്‍ഡ്യന്‍ പത്രങ്ങളില്‍ നല്‍കിയത്. മനീഷ് കൊയ്‌റാള ചിത്രത്തില്‍ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന കഥ. അതിനാലാണ് ഇത്തരത്തില്‍ ഒരു പരസ്യം കൊടുത്തത്. അന്ന് തെലുങ്കിലും ഹിന്ദിയിലും ഒരു പോലെ ഇറങ്ങിയ ചിത്രത്തിലെ എംഎം കീരവാണി സംഗീതം നല്‍കിയ 'തൂമിലേ' എന്ന ഗാനം ഇന്നും വലിയ ഹിറ്റാണ്.



 

അതേസമയം, 32 കാരിയായ നടി പൂനം പാണ്ഡെ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സെര്‍വികല്‍ കാന്‍സറിനാല്‍ മരിച്ചുവെന്ന് ഔദ്യോഗിക അകൗണ്ടുകള്‍ വഴി അറിയിച്ച് നാടിനെ ഞെട്ടിച്ച നടി പിന്നീട് താന്‍ മരിച്ചില്ലെന്നും ഇത് കാന്‍സറിനെതിരായ ബോധവത്കരണമാണെന്നും പറഞ്ഞാണ് പിന്നീട് തിരിച്ചുവന്നത്.

മരണം വ്യാജമായി പ്രചരിപ്പിച്ചതിന് പൂനം പാണ്ഡെയ്ക്ക് പുറമേ അവരുടെ ഏജന്‍സിയും മാപുമായി രംഗത്ത് എത്തിയിട്ടുണ്ട്. മുന്‍പും നിരവധി അവസരങ്ങളില്‍ പൂനം പാണ്ഡെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ടീം ഇന്‍ഡ്യ ക്രികറ്റ് ലോകകപ് വിജയിച്ചാല്‍ താന്‍ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഇതോടു കൂടി ഇവര്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.

Keywords: News, National, National-News, Mumbai-News, Cinema-News, Poonam Pandey, Before, Manisha Koirala, Death, Faked, Mahesh Bhatt, Publicity, Film, Cancer, Nagarjuna, Before Poonam Pandey, Manisha Koirala's death was faked by Mahesh Bhatt as publicity for his film.

Post a Comment