Follow KVARTHA on Google news Follow Us!
ad

Ayushman Bharat | ഇനി ആയുഷ്മാൻ പദ്ധതി പ്രകാരം ആശാ- അങ്കണവാടി ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ; ബജറ്റിൽ സുപ്രധാന പ്രഖ്യാപനം!

രണ്ട് കോടി കുടുംബങ്ങൾക്ക് വീട് Ayushman Bharat, Budget, Finance, Govt, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ആയുഷ്മാൻ ഭാരത് യോജന പ്രകാരം ആശാ, അങ്കണവാടി ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നൽകുന്ന സർക്കാർ പദ്ധതിയാണിത്. അങ്കണവാടികൾ നവീകരിക്കുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി കുടുംബങ്ങൾക്ക് വീട് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
 
Ayushman Bharat cover extended to all Anganwadi and Asha workers, says FM

എല്ലാ മാതൃ-ശിശു ആരോഗ്യ സംരക്ഷണ പദ്ധതികളും ഒരു സമഗ്ര പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ലഖ്പതി ദീദി പദ്ധതിയുടെ ലക്ഷ്യം രണ്ട് കോടി രൂപയിൽ നിന്ന് മൂന്ന് കോടി രൂപയായി ഉയർത്തും. നിലവിലുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ മെഡിക്കൽ കോളേജുകൾ സൃഷ്ടിക്കും. ഒമ്പത് മുതൽ 14 വയസുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിൻ നൽകും.

ഊർജം, ധാതുക്കൾ, സിമൻ്റ് എന്നിവയ്ക്കായി മൂന്ന് റെയിൽവേ ഇടനാഴികൾ നിർമിക്കും. ഇത് ചെലവ് കുറയ്ക്കുകയും ചരക്ക് നീക്കം സുഗമമാക്കുകയും ചെയ്യും. വളർച്ചാ നിരക്ക് വർധിപ്പിക്കാൻ സമർപ്പിത ചരക്ക് ഇടനാഴി സഹായിക്കും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കാൻ വന്ദേഭാരത് മാതൃകയിൽ 40,000 ജനറൽ ബോഗികൾ വികസിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Keywords: Ayushman Bharat, Budget, Finance, Govt, New Delhi, Anganwadi Workers, ASHA, Energy, Minerals, Cement, Nirmala Sitharaman, Ayushman Bharat cover extended to all Anganwadi and Asha workers, says FM.
< !- START disable copy paste -->

Post a Comment