Follow KVARTHA on Google news Follow Us!
ad

Apple Project | വൻ തോതിൽ പണം മുടക്കിയിട്ടും വിദഗ്ധരെ തന്നെ കൊണ്ടുവന്നിട്ടും ആപ്പിളിന് അടി തെറ്റി; ആ സ്വപ്‍ന പദ്ധതി ഉപേക്ഷിച്ചു; പലർക്കും ജോലിയും തെറിക്കും; സംഭവിച്ചതെന്ത്?

ചില ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റും Apple Project, Steve Jobs, EV Car, Technology, ലോക വാർത്തകൾ
വാഷിംഗ്ടൺ: (KVARTHA) ഒരു ദശാബ്ദക്കാലത്തെ ഗവേഷണത്തിനും വികസനത്തിനും ശേഷം ടെക്‌നോളജി ഭീമനായ ആപ്പിൾ തങ്ങളുടെ ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ചില ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റും. മറ്റു ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ഓട്ടോമൊബൈൽ വ്യവസായത്തിലെ വെല്ലുവിളികളും വിപണിയിലെ മാറ്റങ്ങളും പദ്ധതിയുടെ വികസനത്തിൽ സമ്മർദം ചെലുത്തിയതിനാലാണ് ഈ തീരുമാനമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 'പ്രൊജക്റ്റ് ടൈറ്റൻ' എന്നറിയപ്പെടുന്ന ഇലക്ട്രിക് കാർ പദ്ധതി ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു.


തീരുമാനമെടുത്ത സമയത്ത്, ആപ്പിളിൻ്റെ ഇലക്ട്രിക് കാർ പദ്ധതിയിൽ ഏകദേശം 2,000 പേർ ജോലി ചെയ്തിരുന്നു. റിപ്പോർട്ട് അനുസരിച്ച്, സിഇഒ ജെഫ് വില്യംസും പദ്ധതിയുടെ ചുമതലയുള്ള വൈസ് പ്രസിഡൻ്റും കെവിൻ ലിഞ്ചും ചൊവ്വാഴ്ച ഈ തീരുമാനത്തെക്കുറിച്ച് എല്ലാവരേയും അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുമെന്നും ആപ്പിളിൻ്റെ ഇലക്ട്രിക് കാർ ടീമിലെ നിരവധി അംഗങ്ങളെ ജനറേറ്റീവ് എഐ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജീവനക്കാരോട് പറഞ്ഞു. ഈ തീരുമാനത്തെക്കുറിച്ച് ഐഫോൺ നിർമാതാവ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.

ഏറ്റവും വലുതും ചിലവേറിയതുമായ പദ്ധതി

പ്രോജക്റ്റ് ടൈറ്റൻ സമീപകാലത്ത് ആപ്പിൾ ഏറ്റെടുത്ത ഏറ്റവും വലുതും ചെലവേറിയതുമായ പദ്ധതികളിൽ ഒന്നായിരുന്നു. ഏകദേശം 162 ബില്യൺ ഡോളർ മുതൽമുടക്കി 2014-ഓടെ ഇലക്ട്രിക് കാർ പദ്ധതിക്കായി പ്രവർത്തനം ആരംഭിച്ചു. ആസ്റ്റൺ മാർട്ടിൻ, ലംബോർഗിനി, ബിഎംഡബ്ല്യു, പോർഷെ തുടങ്ങിയ പ്രമുഖ ആഗോള വാഹന ബ്രാൻഡുകളിൽ നിന്നുള്ള വിദഗ്ധരെ കമ്പനി ഉൾപ്പെടുത്തി. ലിമോസിൻ പോലെയുള്ള ഇൻ്റീരിയറും വോയ്‌സ് ഗൈഡഡ് നാവിഗേഷനും ഉള്ള പൂർണമായും സ്വയം ഓടിക്കുന്ന ഇലക്ട്രിക് കാർ വികസിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിട്ടത്.

സ്റ്റിയറിംഗ് വീലും പെഡലുകളുമില്ലാതെ കാറാണ് സ്വപ്‌നം കണ്ടത്. കാറിൻ്റെ വില ഏകദേശം 100,000 ഡോളറാണെന്നാണ് കമ്പനി കണക്കാക്കിയിരുന്നത്. ടെക് ഭീമൻ 2017 മുതൽ ലെക്സസ് എസ്‌യുവികൾ ഉപയോഗിച്ച് സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിക്കാൻ തുടങ്ങി. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, ആപ്പിളിന് കാര്യമായ വിജയമുണ്ടായില്ല, വർദ്ധിച്ചുവരുന്ന ചെലവുകളും കാലതാമസവും കൂടി ആയതോടെ പദ്ധതി തന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.


Keywords: News, World, Washingtone, Apple Project, Steve Jobs, EV Car, Technology, Driving Technology, iPhone, Interior, Apple car hits dead end: What happened to Steve Jobs’s vision for EV?
< !- START disable copy paste -->

Post a Comment