Abu Dhabi Airport | കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ അബൂദബി വിമാനത്താവളത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് അതോറിറ്റി

 


അബൂദബി: (KVARTHA) കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ അബൂദബി വിമാനത്താവളത്തില്‍ വന്‍ വര്‍ധനയെന്ന് അധികൃതര്‍. വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച ടെര്‍മിനല്‍ 'എ'യുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിമാനത്താവള അതോറ്റിറ്റി പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരം രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലൂടെ കഴിഞ്ഞവര്‍ഷം 2.3കോടി യാത്രക്കാരാണ് കടന്നുപോയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Abu Dhabi Airport | കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ അബൂദബി വിമാനത്താവളത്തില്‍ വന്‍ വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് അതോറിറ്റി
 

പുതുതായി നിര്‍മിച്ച ടെര്‍മിനലില്‍ നിന്നും കഴിഞ്ഞവര്‍ഷം മുതല്‍ തന്നെ സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചയായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ പേരും ചടങ്ങില്‍ പ്രഖ്യാപിച്ചു. സായ് ദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. യു എ ഇയുടെ രാഷ്ട്രശില്‍പി ശൈഖ്‌സായ് ദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ് യാന് ആദരമര്‍പ്പിച്ചാണ് ഇദ്ദേഹത്തിന്റെ പേര് വിമാനത്താവളത്തിന് നല്‍കിയത്.

2023 നവംബര്‍ 15 ന് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായശേഷമുള്ള ആദ്യ 60 ദിവസത്തിനുള്ളില്‍ പുതിയ ടെര്‍മിനല്‍ 4.48 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 1.21 ദശലക്ഷം പേരാണ് ടെര്‍മിനല്‍ വഴി വന്നത്. 1.22 ദശലക്ഷം പുറപ്പെടലുകളും റിപോര്‍ടുചെയ്തു. ഡിസംബര്‍ 2023 മുതല്‍ 117 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അബൂദാബി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തി. 2022ല്‍ ഇത് 100 നഗരങ്ങളിലേക്കായിരുന്നു.

പുതുതായി നിര്‍മിച്ച ടെര്‍മിനലില്‍ നിന്നും 28 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കൂടി തുടങ്ങിയതോടെയാണ് 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായത്. പ്രതിവര്‍ഷം 4.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി പുതിയ ടെര്‍മിനലിനുണ്ട്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Keywords: Abu Dhabi airport see passenger numbers Increased, Abu Dhabi, News, Passengers, Abu Dhabi Airport, Terminal, Inauguration, Increased, Service, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia