Belly Fat | വയര്‍ ചാടുന്നത് പ്രശ്‌നമാകുന്നുണ്ടോ? പരിഹാരത്തിന് ഒരു സ്പൂണ്‍ ആയൂര്‍വേദ പൊടി മതി!

 


കൊച്ചി: (KVARTHA) മെലിഞ്ഞ ശരീര പ്രകൃതി ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. തടിച്ച ശരീര പ്രകൃതി ഉള്ളവര്‍ ഡയറ്റിലൂടെ ശരീരം മെലിയിക്കുന്നു. എന്നാല്‍ എത്രയൊക്കെ മെലിഞ്ഞെന്ന് പറഞ്ഞാലും വയര്‍ പുറത്തേക്ക് തള്ളുന്നത് കുറച്ചൊന്നുമല്ല ഇവരെ സങ്കടപ്പെടുത്തുന്നത്.

ആരോഗ്യത്തിന് ഏറെ കേടു വരുത്തുന്ന ഒന്നാണിത്. കൊഴുപ്പടിയുന്നതാണ് വയര്‍ ചാടുന്നതിന് കാരണം. വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമെല്ലാം ഇതിന് കാരണമാകുന്നു. വയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ എളുപ്പമാണ്. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ വയര്‍ കുറയ്ക്കാന്‍ പല ചികിത്സകള്‍ ചെയ്തിട്ടും ഫലം കണ്ടുവെന്ന് വരില്ല.

Belly Fat | വയര്‍ ചാടുന്നത് പ്രശ്‌നമാകുന്നുണ്ടോ? പരിഹാരത്തിന് ഒരു സ്പൂണ്‍ ആയൂര്‍വേദ പൊടി മതി!
 
എന്നാല്‍ ആയൂര്‍വേദത്തില്‍ ഇതിന് പരിഹാരമുണ്ട്. ഒരു ആയൂര്‍വേദ പൊടി ഉപയോഗിച്ചാല്‍ എല്ലാത്തിനും പരിഹാരമാകും.
മല്ലി, ജീരകം, തക്കോലം, കായം, കറുവാപ്പട്ട എന്നിവയാണ് ഇതിനായി വേണ്ടത്.

മല്ലി

ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് നല്ലതാണ് മല്ലി. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഇത് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഒന്നാണ് മല്ലി.

തക്കോലം


ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് താക്കോലം. ഇതും തടി കുറയ്ക്കാന്‍ നല്ലതാണ്.

കറുവാപ്പട്ട


കറുവാപ്പട്ടയ്ക്ക് ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട്. ഇത് പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഇത് വയറ്റിലെ കൊഴുപ്പ് നീക്കാന്‍ മികച്ചൊരു പരിഹാരമാണ്. ഇതുപോലെ കായത്തിനും ശരീരത്തിലെ ചൂട് വര്‍ധിപ്പിച്ച് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കാന്‍ കായം ഉപയോഗിക്കാവുന്നതാണ്.

ജീരകം


ജീരകത്തിലെ തൈമോള്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഒപ്പം ശരീരത്തിലെ ഉപാപയ പ്രക്രിയയും ശക്തിപ്പെടുത്തുന്നു. വയറ്റിലെ കൊഴുപ്പകറ്റാന്‍ ഇതേറെ നല്ലതാണ്.

ഇവയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോളുകള്‍, ഗാലിക് ആസിഡുകള്‍, ക്വെര്‍സെറ്റിന്‍, കാംപ് ഫെറോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ എല്ലാം തന്നെ ഫ്രീ-റാഡികല്‍സിനെ തടഞ്ഞുനിര്‍ത്താന്‍ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മര്‍ദത്തെയും വീക്കത്തെയും തടയാന്‍ സാധിക്കുകയും അങ്ങനെ ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.

പൊടി തയാറാക്കുന്നവിധം

തക്കോലം, കായം, ജീരകം, മല്ലി, എന്നിവയെല്ലാം തുല്യ അളവില്‍ എടുക്കുക. അതിന് ശേഷം ഒരു പാനിലിട്ട് ചെറിയ ചൂടില്‍ ഇവയെല്ലാം വറുത്തെടുക്കാം. ഈ മിശ്രിതം നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തിലിട്ട് വായു കടക്കാത്ത വിധത്തില്‍ ഈ പൊടി സൂക്ഷിക്കാം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു സ്പൂണ്‍ പൊടി കലക്കി ഉപയോഗിക്കാവുന്നതാണ്. മികച്ച ഫലം ഉറപ്പ്.

Keywords: 6 Ayurvedic herbs to burn belly fat, Kochi, News, Belly Fat, Ayurvedic Herbs, Health Tips, Health, Medicine, Preparation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia