Died | ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 12 മരണം, നിരവധി പേര്‍ക്ക് പരുക്ക്

 


ന്യൂഡെല്‍ഹി: (KVARTHA) ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ട്രെയിനില്‍ തീപ്പിടിത്തമുണ്ടായി എന്നു കേട്ട് ഇവര്‍ തൊട്ടടുത്ത പാളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ആ പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിനിടിച്ചാണ് അപകടമുണ്ടായത് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

Died | ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 12 മരണം, നിരവധി പേര്‍ക്ക് പരുക്ക്
 

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂടി പൊലീസ് കമിഷണര്‍ ശശിഭൂഷണ്‍ മെഹ്റ അറിയിച്ചു.

അപകടവിവരമറിഞ്ഞ് ഡോക്ടര്‍മാരും ആംബുലന്‍സുകളും സ്ഥലത്തെത്തി. റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

Keywords: 12 died as train runs over passengers in Jharkhand, more casualties feared, New Delhi, News, Accidental Death, Injured, Hospitalized, Obituary, Ambulance, Doctors, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia