Follow KVARTHA on Google news Follow Us!
ad

LIFE Scheme | ലൈഫ് പദ്ധതി തുടരും; 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു; 2 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ ലക്ഷ്യം

ഇതുവരെ 17,104.8 കോടി രൂപ രൂപ ചിലവഴിച്ചു LIFE Scheme, Budget, കേരള വാർത്തകൾ,
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍കാര്‍ ആരംഭിച്ച ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ വകയിരുത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2025 മാര്‍ച് 31നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

1132 crores for LIFE scheme

ലൈഫ് പദ്ധതിക്കായി സര്‍കാര്‍ ഇതുവരെ 17,104.8 കോടി രൂപ രൂപ ചിലവഴിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.2023-24 വര്‍ഷത്തില്‍ 1,51,073 വീടുകളുടെ നിര്‍മാണം നടന്നു. പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. 1,19,687 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Keywords: News, Kerala, Thiruvananthapuram, LIFE Scheme, Budget, House, Life Project, Government,  1132 crores for LIFE scheme.
< !- START disable copy paste -->

Post a Comment