Paytm | ഒരൊറ്റ പാൻ കാർഡിൽ 1000 അക്കൗണ്ടുകൾ! കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയം; എങ്ങനെയാണ് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ആർബിഐയുടെ റഡാറിൽ വന്നത്?

 


ന്യൂഡെൽഹി: (KVARTHA) പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പല സേവനങ്ങളും നിരോധിച്ചുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജനുവരി 31-ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൃത്യമായ ഐഡൻ്റിഫിക്കേഷൻ ഇല്ലാതെ പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചതും ആർബിഐ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതായി വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കെവൈസി ഇല്ലാത്ത ഈ അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തി കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നുവെന്നാണ് പറയുന്നത്.

Paytm | ഒരൊറ്റ പാൻ കാർഡിൽ 1000 അക്കൗണ്ടുകൾ! കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയം; എങ്ങനെയാണ് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ആർബിഐയുടെ റഡാറിൽ വന്നത്?

അന്വേഷണത്തിൽ പാളിച്ചകൾ തെളിഞ്ഞു

1000-ലധികം ഉപയോക്താക്കൾ ഒരേ പാൻ നമ്പർ (PAN Card) അവരുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബാങ്കിൻ്റെ കംപ്ലയൻസ് റിപ്പോർട്ട് ആർബിഐയും ഓഡിറ്ററും പരിശോധിച്ചപ്പോൾ അതും തെറ്റാണെന്ന് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിന് ചില അക്കൗണ്ടുകൾ ഉപയോഗിക്കാമെന്ന ആശങ്ക ആർബിഐ പ്രകടിപ്പിച്ചു. ഇഡിയെയും കൂടാതെ ആഭ്യന്തര മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആർബിഐ ഇക്കാര്യം അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനത്തിൻ്റെ തെളിവുകൾ കണ്ടെത്തിയാൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ ഇഡി അന്വേഷണം നടത്തുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രട പറഞ്ഞു. ഗ്രൂപ്പിനുള്ളിൽ തന്നെ നടത്തിയ ഇടപാടുകളിൽ സുതാര്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. റിസർവ് ബാങ്കിൻ്റെ അന്വേഷണത്തിൽ ഗവേണൻസ് സ്റ്റാൻഡേർഡുകളിലെ വീഴ്ചകൾ വെളിപ്പെടുത്തി, പ്രത്യേകിച്ച് പേടിഎം പേയ്‌മെൻ്റ് ബാങ്കും അതിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും തമ്മിലുള്ള ബന്ധത്തിൽ.

ആർബിഐ നോട്ടീസിനെ തുടർന്ന്, പേടിഎമ്മിൻ്റെ ഓഹരികൾ തകർന്നു, രണ്ട് ദിവസത്തിനുള്ളിൽ 36% ഇടിഞ്ഞു, വിപണി മൂല്യത്തിൽ രണ്ട് ബില്യൺ ഡോളർ കുറഞ്ഞു. എന്നിരുന്നാലും, സേവിംഗ്സ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി അക്കൗണ്ടുകൾ എന്നിവയിലെ ഉപയോക്താക്കളുടെ നിക്ഷേപങ്ങളെ തീരുമാനം ഉടൻ ബാധിക്കില്ല. ഫെബ്രുവരി 29 വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്.

Keywords: Paytm, Payments, Bank, RBI, PAN, Crime, Action, Stock Market, 1,000 Accounts, 1 PAN: How Paytm Payments Bank Came Under RBI's Radar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia