Ram Temple | ക്ഷണിച്ചില്ലെങ്കിലും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പോകുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു

 


ഷിംല: (KVARTHA) ക്ഷണിച്ചില്ലെങ്കിലും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പോകുമെന്ന് വ്യക്തമാക്കി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു. ഹൈകമാന്‍ഡ് തീരുമാനത്തിനു മുമ്പുതന്നെ തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സുഖ് വിന്ദര്‍ സിങ്. അയോധ്യയില്‍ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഞങ്ങള്‍ അദ്ദേഹം കാണിച്ച പാത പിന്തുടരും എന്നും സുഖ് വിന്ദര്‍ സിങ് പറഞ്ഞു.

Ram Temple | ക്ഷണിച്ചില്ലെങ്കിലും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പോകുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു

രാമക്ഷേത്രം പ്രതിഷ്ഠാദിനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് വിവാദം ഉടലെടുത്തിരുന്നു.

കേരളത്തിലടക്കം നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തിയതോടെ പരസ്യപ്രതികരണം ഹൈകമാന്‍ഡ് വിലക്കുകയും ചെയ്തു. ചടങ്ങിന് പാര്‍ടി നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചതില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ അവസരത്തിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ് നേതാവ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Keywords:  Will attend Ram Temple opening in Ayodhya: Sukhvinder Singh Sukhu, Shimla, News, Ram Temple Opening, Himachal Pradesh CM, Congress, Religion, Politics, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia