Depression | ശസ്ത്രക്രിയ കഴിഞ്ഞവർ ഗൗരവകരമായ ഈ പ്രശ്‌നം നേരിടുന്നു! മറികടക്കാൻ വഴികളുണ്ട്, അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (KVARTHA) രോഗത്തെ ചികിത്സിക്കുന്നതിനുള്ള ഒരു രീതിയാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ പിന്തുണ ആവശ്യമാണ്. ചില ശസ്ത്രക്രിയകൾക്ക് ശേഷം, ഒരു വ്യക്തിക്ക് ദൈനംദിന ജോലികൾ ചെയ്യുന്നതിൽ പ്രശ്‌നമുണ്ടാകാം. ഇതിനായി അവർക്ക് ആരുടെയെങ്കിലും ശാരീരിക സഹായം ആവശ്യമായി വരും.

Depression | ശസ്ത്രക്രിയ കഴിഞ്ഞവർ ഗൗരവകരമായ ഈ പ്രശ്‌നം നേരിടുന്നു! മറികടക്കാൻ വഴികളുണ്ട്, അറിയാം കൂടുതൽ

ശസ്ത്രക്രിയയ്ക്കുശേഷം ചില രോഗികൾക്ക് വിഷാദരോഗം ഉണ്ടാകാമെന്ന് സഫ്ദർജംഗ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന സീനിയർ ഫിസിഷ്യൻ ഡോ. വിനോദ് കുമാർ പറയുന്നു. അതേസമയം, വിഷാദവും സമ്മർദവും ഒഴിവാക്കാൻ ചിലർക്ക് മാനസിക പിന്തുണ ആവശ്യമാണ്. എന്നിരുന്നാലും ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിഷാദരോഗത്തിൻ്റെ കാരണങ്ങളും അത് തടയാനുള്ള വഴികളും കൂടുതലറിയാം.

ഭാരമായി തോന്നുന്നു

ശസ്ത്രക്രിയ പലപ്പോഴും ഒരു രോഗിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉൾക്കൊള്ളുന്നു. ഒരു വ്യക്തി ദൈനംദിന ജോലികൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, തങ്ങളെ മറ്റുള്ളവർക്ക് ഭാരമായി കണക്കാക്കാൻ തുടങ്ങുന്നതായി അവർക്ക് തോന്നുന്നു. ഇക്കാരണത്താൽ, ഉത്കണ്ഠയും വിഷാദവും അനുഭവിക്കാൻ തുടങ്ങുന്നു.

ശാരീരിക അസ്വസ്ഥതയും വേദനയും

ശസ്ത്രക്രിയയ്ക്കുശേഷം പലപ്പോഴും ശാരീരിക അസ്വസ്ഥതയും വേദനയും ഉണ്ടാകാറുണ്ട്. നിരന്തരമായ വേദന നിരാശയുടെയും നിസഹായതയുടെയും വികാരങ്ങൾ വർധിപ്പിക്കും, ഇത് വിഷാദത്തിലേക്ക് നയിച്ചേക്കാം.

സങ്കീർണതകളുടെ ഭയം

ചികിത്സയിലെ സങ്കീർണതകളെ കുറിച്ചുള്ള വേവലാതി അല്ലെങ്കിൽ ഭയം ശസ്ത്രക്രിയയ്ക്കുശേഷം മാനസികാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. പല കാര്യങ്ങളെ കുറിച്ചും വീണ്ടും വീണ്ടും ആകുലപ്പെടാൻ തുടങ്ങുന്നു, അതുമൂലം വിഷാദം ഉണ്ടാകാൻ തുടങ്ങുന്നു.

ശരീരം മാറുന്നു

ചില ശസ്ത്രക്രിയയ്ക്കിടെ, രോഗിക്ക് പലപ്പോഴും ശാരീരിക മാറ്റങ്ങൾ നേരിടേണ്ടിവരും. ചർമത്തിലോ അല്ലെങ്കിൽ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ പ്രയാസമായിരിക്കും. ഇത് വിഷാദരോഗത്തിന് കാരണമാകും.

മരുന്നുകളുടെ പാർശ്വഫലങ്ങൾ

ശസ്ത്രക്രിയയ്ക്കുശേഷം നൽകുന്ന ചില മരുന്നുകൾ മാനസികാവസ്ഥയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഉറക്ക രീതിയിലോ വിശപ്പിലോ മറ്റോ ഉള്ള മാറ്റങ്ങൾ വിഷാദരോഗത്തിൻ്റെ തോത് വർധിപ്പിക്കും.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിഷാദം എങ്ങനെ തടയാം?

വേദനസംഹാരിയായ മരുന്നുകൾ ഡോക്ടറുടെ അഭിപ്രായ പ്രകാരം തന്നെ എടുക്കുക. വേദനയുടെ അളവ് സംബന്ധിച്ച് ഡോക്ടർക്ക് പതിവായി അപ്ഡേറ്റുകൾ നൽകുക. ഇതിലൂടെ നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കുകയും മറ്റുള്ളവരുടെ മേൽ സ്വയം ഒരു ഭാരമായി കരുതുകയും ചെയ്യില്ല. അനാവശ്യമായ ആകുലതകളിൽ സമയം ചെലവഴിക്കുന്നതിനുപകരം ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും പതിവായി സംസാരിക്കുന്നത് പ്രധാനമാണ്.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അപകടസാധ്യതകൾ മനസിലാക്കാൻ ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിയുക
ശസ്ത്രക്രിയയ്ക്കുശേഷം നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ അംഗീകരിക്കുക. കൂടാതെ, എല്ലാ സാഹചര്യങ്ങളിലും സന്തോഷവാനായിരിക്കാൻ ശ്രമിക്കുക. നിങ്ങൾ വേണ്ടത്ര ഉറങ്ങണം. ഇത് വിഷാദത്തെ പെട്ടെന്ന് കുറയ്ക്കുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം വിഷാദം ഒരു സാധാരണ പ്രശ്നമാണ്. അത്തരമൊരു സാഹചര്യത്തിൽ, അടുത്ത ആളുകളും കുടുംബാംഗങ്ങളും രോഗിയെ പിന്തുണയ്ക്കുകയും അവർക്ക് വൈകാരിക പിന്തുണ നൽകുകയും വേണം. അവരോടൊപ്പം സമയം ചിലവഴിക്കുന്നത് അവരുടെ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു. ഇതൊക്കെയാണെങ്കിലും വിഷാദം തുടരുകയാണെങ്കിൽ, ഉടൻ ഡോക്ടറെ സമീപിക്കണം.

Keywords: News, Malayalam News, National, Surgery, Health, Lifestyle, Diseases, Surgery, Why Some People Experience Depression After Surgery
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia