Follow KVARTHA on Google news Follow Us!
ad

Controversy | 'എം എസ് ധോണി ദുബൈയില്‍ നടത്തിയ പാര്‍ടിയിലും, ടിവി പരിപാടിയിലും പങ്കെടുത്തു; അവധി എടുത്ത് കറങ്ങി നടന്നതിന് ഇഷാന്‍ കിഷന് ശിക്ഷ; വിശ്രമം വേണമെന്ന് പറഞ്ഞ ശ്രേയസ് അയ്യര്‍ക്കെതിരേയും ബി സി സി ഐയുടെ നടപടി'

ബാറ്റിങ് പ്രകടനത്തിലും അതൃപ്തി Ishan Kishan,Shreyas Iyer, Indian Team, BCCI, National

കൊല്‍കത: (KVARTHA) അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഇടം ലഭിക്കാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ടീമില്‍നിന്ന് ഇരുവരെയും ഒഴിവാക്കിയതാണ് കാരണം.

ദക്ഷിണാഫ്രികയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇഷാന്‍ കിഷന്‍ ക്രികറ്റില്‍നിന്ന് അവധിയെടുത്തിരുന്നു. എന്നാല്‍ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ട്വന്റി20 ടീമില്‍ കളിപ്പിക്കാന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Why did Ishan Kishan and Shreyas Iyer not selected in Indian team?, Kolkata, News, Ishan Kishan, Shreyas Iyer, Indian Team, BCCI, Controversy, Mumbai Team, Nationa

ഇവര്‍ക്കെതിരായ ശിക്ഷാ നടപടിയായാണ് ടീമില്‍നിന്നു മാറ്റി നിര്‍ത്തിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. മാനസികമായ സമ്മര്‍ദങ്ങളുള്ളതിനാല്‍ ക്രികറ്റില്‍നിന്നു വിട്ടുനില്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അവധി അനുവദിച്ചത്.

എന്നാല്‍ കുറച്ചു ദിവസത്തിനു ശേഷം ദുബൈയില്‍ എം എസ് ധോണി നടത്തിയ പാര്‍ടിയില്‍ ഇഷാന്‍ കിഷന്‍ പങ്കെടുത്തത് സെലക്ടര്‍മാരെ ചൊടിപ്പിച്ചു. മാത്രമല്ല, ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്നതിലും അതൃപ്തിയുണ്ട്. പിന്നാലെ ഒരു ടിവി പരിപാടിയില്‍ പങ്കെടുത്തതും ബിസിസിഐയില്‍ ചര്‍ചയായി. ഇതെല്ലാം മുന്‍നിര്‍ത്തി ട്വന്റി20 ലോകകപ്പ് ടീമില്‍നിന്നും ഇഷാനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച ആലോചയിലാണ് സെലക്ടര്‍മാര്‍ എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ദക്ഷിണാഫ്രികയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് അയ്യര്‍ പുറത്തെടുത്ത ബാറ്റിങ് പ്രകടനത്തിലും ബിസിസിഐ അതൃപ്തിയിലാണ്. ദക്ഷിണാഫ്രികയില്‍നിന്നു മടങ്ങിയെത്തിയാലുടന്‍, രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ചേരാന്‍ സെലക്ടര്‍മാര്‍ ശ്രേയസ് അയ്യരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിശ്രമം വേണമെന്നായിരുന്നു ശ്രേയസ് അയ്യരുടെ അഭ്യര്‍ഥന. ഇതോടെയാണ് അയ്യരെയും അഫ്ഗാനിസ്താനെതിരായ ടീമിലേക്കു പരിഗണിക്കാതിരുന്നത്. രഞ്ജിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ശ്രേയസ് അയ്യര്‍. ആന്ധ്രപ്രദേശിനെതിരായ രഞ്ജി പോരാട്ടത്തിലാണ് ശ്രേയസ് അയ്യര്‍ കളത്തിലിറങ്ങുന്നത്.

Keywords: Why did Ishan Kishan and Shreyas Iyer not selected in Indian team?, Kolkata, News, Ishan Kishan, Shreyas Iyer, Indian Team, BCCI, Controversy, Mumbai Team, National.

Post a Comment