WhatsApp | ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്സ് ആപ്; ഉപയോക്താക്കളുടെ പരാതികളിലും നടപടിയെടുത്തു

 


ന്യൂഡെൽഹി: (KVARTHA) മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ് ആപ് 2023 നവംബറിൽ ഇന്ത്യയിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു. പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനാണ് നടപടി. നവംബർ ഒന്ന് മുതൽ 30 വരെയായി കമ്പനി 71,96,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇവയിൽ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് 19,54,000 അക്കൗണ്ടുകൾ മുൻകൂട്ടി നിരോധിച്ചതായി വാട്സ് ആപ് പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കി.

WhatsApp | ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്സ് ആപ്; ഉപയോക്താക്കളുടെ പരാതികളിലും നടപടിയെടുത്തു

500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്സ് ആപിന് നവംബറിൽ രാജ്യത്ത് 8,841 പരാതികൾ ലഭിച്ചു. ഇത് റെക്കോർഡ് കണക്കാണ്. ഇതിൽ ആറ് റിപ്പോർട്ടുകളിൽ കമ്പനി നടപടി സ്വീകരിച്ചു. ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ (GAC) നിന്ന് എട്ട് പരാതികൾ വാട്സ് ആപിന് ലഭിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൗരന്മാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് രൂപവത്‌കരിച്ചതാണ് ജി എ സി.

സ്വകാര്യതയും ഉപയോക്തൃ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി വാട്സ് ആപ് നിരവധി സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, അജ്ഞാത നമ്പർ മ്യൂട്ട് ചെയ്യുക, ചാറ്റ് ലോക്ക് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്. ഇതിന് മേൽനോട്ടം വഹിക്കാൻ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, അനലിസ്റ്റുകൾ തുടങ്ങിയ വിദഗ്ധർ അടങ്ങിയ സംഘം പ്രവർത്തിക്കുന്നുണ്ട്.

Keywords: News, National, New Delhi, WhatsApp, Technology, Lifestyle, Mobile Phone, Complaint, WhatsApp banned over 71 lakh accounts in India within a month due to policy violation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia