Petrol Price | ഇന്ധന വില കുറയാനുള്ള സാധ്യതകൾക്ക് എന്ത് സംഭവിച്ചു? അവസാനനിമിഷം സംഭവിച്ചത്

 


ന്യൂഡെൽഹി: (KVARTHA) പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറയുമെന്ന് അടുത്തിടെ ചർച്ച നടന്നിരുന്നു. പിന്നീട് കേന്ദ്ര പെട്രോളിയം മന്ത്രി തന്നെയും ഇത് സംബന്ധിച്ച് പ്രസ്താവന നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോളിനും ഡീസലിനും വില കുറയുമെന്നായിരുന്നു സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വരും മാസങ്ങളിൽ പെട്രോളിനും ഡീസലിനും വില കുറയ്ക്കാൻ സർക്കാരും എണ്ണക്കമ്പനികളും തമ്മിൽ സമവായം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.

Petrol Price | ഇന്ധന വില കുറയാനുള്ള സാധ്യതകൾക്ക് എന്ത് സംഭവിച്ചു? അവസാനനിമിഷം സംഭവിച്ചത്

ആ​ഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ​ഗോൾഡ്മാൻ സാക്സിന്റെ മുന്നറിയിപ്പാണ് ഇന്ധന വില കുറയ്ക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ കാരണമെന്ന് വിടിവി റിപ്പോർട്ട് ചെയ്തു. 2024ൽ അസംസ്‌കൃത എണ്ണയുടെ വില ഇരട്ടിയായേക്കുമെന്നാണ് നിഗമനം. ചെങ്കടലിലെ ഹൂതി വിമതരുടെ ഭീഷണിയാണ് ഇതിന് കാരണം. ചെങ്കടൽ, മെഡിറ്റനേറിയൻ കടൽ, ഇന്ത്യൻ മഹാസമൂദ്രം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിൽ ഹൂതികളുടെ ആക്രമണം മൂലം വലിയ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇതുമൂലം പല കപ്പലുകളും ഗുഡ്ഹോപ് മുനമ്പ് ചുറ്റി വരാൻ നിർബന്ധിതരായി.

ഹോർമുസ് കടലിടുക്കിൽ ഹൂതി വിമതർ എത്തുന്നതിനാൽ എണ്ണവില ഇരട്ടിയാക്കാൻ സാധ്യതയുണ്ടെന്നാണ് ഗോൾഡ്‌മാൻ സാക്‌സ് വ്യക്തമാക്കുന്നത്. ഇവിടെ നീണ്ടുനിൽക്കുന്ന പ്രശ്നങ്ങൾ ക്രൂഡ് ഓയിൽ വിലയിൽ മൂന്ന് മുതൽ നാല് ഡോളർ വരെ വർധനവിന് കാരണമാകും. ഹോർമുസ് കടലിടുക്ക് ഒരു മാസത്തേക്ക് അടച്ചിട്ടാൽ എണ്ണവില 20 ശതമാനം വർധിക്കുമെന്നും ഈ പ്രശ്‌നം ദീർഘകാലം തുടർന്നാൽ വില ഇരട്ടിയാക്കിയേക്കുമെന്നും ഗോൾഡ്‌മാൻ സാക്‌സ് പറയുന്നു. അതായത് ക്രൂഡ് ഓയിൽ വില ബാരലിന് 155 മുതൽ 160 ഡോളർ വരെ എത്താം.

അടുത്തിടെ ബ്രിട്ടൻ മുൻ പ്രധാനമന്ത്രിയും ഇപ്പോൾ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് കാമറൂൺ ആക്രമണം അവസാനിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറഞ്ഞിരുന്നു. ഇത് ബ്രിട്ടീഷ് താൽപ്പര്യം മാത്രമല്ല, ആഗോള താൽപ്പര്യമാണെന്നും അദ്ദേഹംവ്യക്തമാക്കി. നവംബർ മുതൽ, ഹൂതി വിമതർ മിസൈലുകൾ, ഡ്രോണുകൾ, ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് ചെങ്കടലിലെ വാണിജ്യ കപ്പലുകളെ 20-ലധികം തവണ ആക്രമിച്ചിട്ടുണ്ട്. ഇപ്പോൾ ലോകത്തിലെ വൻകിട ഷിപ്പർമാർ ഈ വഴി ഉപയോഗിക്കുന്നില്ല യൂറോപ്പിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളായ മെർസ്ക്, ഹപാഗ് ലോയ്ഡ് എന്നിവ കഴിഞ്ഞയാഴ്ച അവസാനം വിമതർ ഒരു കപ്പൽ ആക്രമിച്ചതിനെത്തുടർന്ന് ചെങ്കടലും സൂയസ് കനാൽ റൂട്ടും ഉപയോഗിക്കാൻ വിസമ്മതിച്ചു.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഗോൾഡ്മാൻ സാക്‌സിന്റെ പ്രവചനം യാഥാർത്ഥ്യമായാൽ അത് ഇന്ത്യയെ സാരമായി ബാധിക്കും. 2022 മാർച്ചിൽ, ക്രൂഡ് ഓയിൽ വില വർധനയെത്തുടർന്ന് പെട്രോൾ, ഡീസൽ വിലകൾ വർധിച്ചിരുന്നു. അന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിലെത്തിയിരുന്നു. ഇക്കുറി അത് നിലവിലെ നിലവാരത്തിൽ നിന്ന് ഇരട്ടിയായി അതായത് 155 ഡോളറായി 160 ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. അതായത് രാജ്യത്തെ എല്ലാ മേഖലകളിലും പെട്രോൾ, ഡീസൽ വില പുതിയ നിലവാരത്തിലെത്തുമെന്നാണ് വ്യക്തമാക്കുന്നത്. ഇതുമൂലം രാജ്യത്തെ പണപ്പെരുപ്പം വർധിക്കും.

ഇപ്പോൾ ക്രൂഡ് ഓയിലിന്റെ വില എത്രയാണ്?

നിലവിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിൽ താഴെയാണ്. ആവശ്യക്കാരുടെ അഭാവമാണ് പ്രധാന കാരണം. ഗൾഫ് രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 78.76 ഡോളറിലാണ്. മറുവശത്ത്, അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 73.81 ഡോളറാണ്. രണ്ടും ഡിസംബർ 26 മുതൽ ബാരലിന് അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർധിച്ചു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വളർച്ച കൈവരിച്ചേക്കും. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ചെങ്കടൽ പ്രതിസന്ധിയും അസംസ്‌കൃത എണ്ണവിലയെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Keywords:   News-Malayalam-News, National, National-News, Lifestyle, Lifestyle-News, New Delhi, Fuel Price, Petrol, Diesel, Fuel Price, What happened to likely drop in petrol-diesel prices?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia