UAE Labour Law | യുഎഇയിലെ നിങ്ങളുടെ ജോലി രാജിവച്ച് മറ്റൊരു ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പാലിക്കുക; ഇല്ലെങ്കിൽ സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം

 


ദുബൈ: (KVARTHA) നല്ലൊരു ജോലിയും മികച്ച ശമ്പളവും തൊഴിൽ അന്തരീക്ഷവും ഏവരുടെയും സ്വപ്നമാണ്. നിങ്ങൾ യുഎഇയിൽ പുതിയ ജോലിയിൽ ചേർന്നിട്ടുണ്ടെങ്കിലും ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടാനുള്ള നിങ്ങളുടെ ഓപ്ഷനുകൾ എന്തൊക്കെയാണ്? പ്രവാസികളായ പലരുടെയും സംശയമാണിത്. യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ഇതുസംബന്ധിച്ച് വ്യക്തമായ നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
  
UAE Labour Law | യുഎഇയിലെ നിങ്ങളുടെ ജോലി രാജിവച്ച് മറ്റൊരു ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പാലിക്കുക; ഇല്ലെങ്കിൽ സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം

നിങ്ങളുടെ തൊഴിൽ ബന്ധം ഒരു കരാർ ബന്ധമാണ്, ഇതിനർത്ഥം നിങ്ങളുടെ തൊഴിലുടമയ്ക്ക് കഴിയുന്നതുപോലെ ഇത് നിങ്ങൾക്ക് അവസാനിപ്പിക്കാം എന്നാണ്. നിങ്ങളുടെ കരാർ അവസാനിപ്പിക്കുന്നത് പരസ്പര സമ്മതത്തോടെയാകാം, ഒന്നുകിൽ നിങ്ങളായിരിക്കും ജോലി അവസാനിപ്പിക്കുന്നത്, അല്ലെങ്കിൽ നിങ്ങളുടെ തൊഴിൽ ദാതാവ് ആകാം. ജോലി മാറുമ്പോൾ നിങ്ങൾ മനസിൽ സൂക്ഷിക്കേണ്ട മാർഗനിർദേശങ്ങളും നിയമങ്ങളും അറിയാം.


പ്രൊബേഷൻ കാലയളവിലാണ് ജോലി മാറുന്നതെങ്കിൽ

നിങ്ങളുടെ പ്രൊബേഷൻ കാലയളവിലാണ് നിങ്ങൾ രാജിവെക്കുന്നതെങ്കിൽ , ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഒരു വർഷത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തിയേക്കാമെന്ന് ശ്രദ്ധിക്കുക. നിങ്ങൾ മറ്റൊരു കമ്പനിയിൽ ചേരുകയാണെങ്കിൽ, റിക്രൂട്ട്‌മെന്റ് ചിലവുകൾക്കായി നിങ്ങളുടെ മുൻ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ പുതിയ തൊഴിലുടമയ്ക്ക് വ്യവസ്ഥയുമുണ്ട്.

എന്നാൽ നിങ്ങൾ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കുകയും ജോലി വിടാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് നിയമപരമായ ബാധ്യതകളൊന്നും നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കണം:


* തൊഴിൽ കരാർ വായിക്കുക.

യുഎഇ തൊഴിൽ നിയമം അനുസരിച്ച് വർക്ക് കരാർ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ സമയ ജീവനക്കാരന്റെ നോട്ടീസ് പിരീഡ് 30 മുതൽ 90 ദിവസമാണ്. നിങ്ങളുടെ തൊഴിൽ കരാറിൽ നോട്ടീസ് പിരീഡ് കാണാവുന്നതാണ്. നിങ്ങളുടെ നോട്ടീസ് കാലയളവിൽ യഥാസമയം വിവരങ്ങൾ കൈമാറിയില്ലെങ്കിൽ സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം.


* നിങ്ങളുടെ രാജിക്കത്ത് രേഖാമൂലം അയയ്ക്കുക

ഇമെയിലിലൂടെയോ കത്തിലൂടെയോ ജോലി രാജിവെക്കാനുള്ള തീരുമാനം രേഖാമൂലം തൊഴിലുടമയെ അറിയിക്കണം. നിങ്ങളുടെ തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകൾ അനുസരിച്ച്, നിങ്ങളുടെ നോട്ടീസ് കാലയളവും ജോലിയുടെ അവസാന ദിവസവും വ്യക്തമായി പ്രസ്താവിക്കേണ്ടത് പ്രധാനമാണ്.


* നിങ്ങളുടെ എല്ലാ അവസാന സേവന കുടിശ്ശികയും സ്വീകരിക്കുക

ഒരു മുഴുവൻ സമയ ജീവനക്കാരനെന്ന നിലയിൽ നിങ്ങളുടെ സേവന കാലാവധി പൂർത്തിയാക്കിക്കഴിഞ്ഞാൽ, യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 51 അനുസരിച്ച് നിങ്ങളുടെ ഗ്രാറ്റുവിറ്റി കണക്കാക്കും . ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.


* നിങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയെന്ന് ഉറപ്പാക്കുക

തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ തൊഴിലുടമ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് (MOHRE) അപേക്ഷിക്കേണ്ടതുണ്ട്. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബൈ അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) എന്നിവയിൽ വിസ റദ്ദാക്കലിനായും അപേക്ഷിക്കേണ്ടതുണ്ട്. വർക്ക് പെർമിറ്റും വിസയും റദ്ദാക്കിക്കഴിഞ്ഞാൽ, പെർമിറ്റും വിസയും റദ്ദാക്കിയ വിവരം മാനവവിഭവശേഷി മന്ത്രാലയം, ജിഡിആർഎഫ്എ എന്നിവയുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തും. എന്നാൽ ഇതിലേക്ക് തൊഴിലുടമകൾക്ക് മാത്രമേ പ്രവേശനമുണ്ടാകുകയുള്ളൂ.

നിങ്ങൾക്ക് ഒരു ജീവനക്കാരൻ എന്ന നിലയിൽ അധികൃതരുടെ ഡാറ്റാബേസ് ആക്‌സസ് ചെയ്യാൻ കഴിയില്ലെങ്കിലും, തൊഴിൽ പെർമിറ്റും വിസയും എപ്പോൾ റദ്ദാക്കപ്പെട്ടു, എത്ര കാലം നിങ്ങൾ യുഎഇയിൽ നിൽക്കാം എന്നതിന്റെ വിശദാംശങ്ങൾ നൽകുന്ന പേപ്പർ നിങ്ങൾക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാൻ അവകാശമുണ്ട്. പെർമിറ്റും വിസയും റദ്ദാക്കിയാൽ, മറ്റൊരു സ്ഥാപനവുമായി തൊഴിൽ ബന്ധം ആരംഭിക്കുന്നതിനോ യുഎഇയിൽ നിന്ന് പുറത്തുകടക്കുന്നതിനോ ജീവനക്കാരന് 30 ദിവസത്തെ കാലയളവ് മാത്രമേ ഉണ്ടാകൂ.


സംശയമുണ്ടെങ്കിൽ മന്ത്രാലയത്തെ സമീപിക്കാം

തൊഴിൽ നിയമത്തെക്കുറിച്ച് എന്തെങ്കിലും മാർഗനിർദേശം ആവശ്യമുണ്ടെങ്കിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്. ചോദ്യങ്ങൾ ഉന്നയിക്കാൻ 800 84 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ ask(at)mohre(dot)gov(dot)ae എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

Keywords:  News, Malayalam-News മലയാളം-വാർത്തകൾ, World, World-News ലോക-വാർത്തകൾ, Gulf, Gulf-News ഗൾഫ്-വാർത്തകൾ, Want to resign from your job in the UAE? Follow these steps.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia