Attack | ഇറാഖ് വ്യോമതാവളത്തിൽ മിസൈലുകളും റോക്കറ്റുകളുമായി ആക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരുക്കേറ്റു; പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘടനയെന്ന് ആരോപണം

 


ബാഗ്ദാദ്: (KVARTHA) പടിഞ്ഞാറൻ ഇറാഖിലെ വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികൾ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇറാഖിന്റെ അൽ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു.
  
Attack | ഇറാഖ് വ്യോമതാവളത്തിൽ മിസൈലുകളും റോക്കറ്റുകളുമായി ആക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരുക്കേറ്റു; പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘടനയെന്ന് ആരോപണം

അക്രമത്തിന്റെ ഉത്തരവാദിത്തം 'ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങൾ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളിൽ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽ അസദ് വ്യോമതാവളം നിരവധി തവണ ആക്രമിക്കപ്പെട്ടു.

ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തിൽ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രാഈലും ഫലസ്തീനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ബന്ധമുള്ള സംഘടനകൾ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അമേരിക്കയും ബ്രിട്ടനും അവരുടെ സഖ്യകക്ഷികളും യെമനിലെ ഹൂതി വിമതരുടെ താവളങ്ങൾ ആക്രമിച്ചിരുന്നു.

Keywords: News, Malayalam-News, World, Baghdad, Iraq, Missile Attack, Iran, Israel, Palestine,  Al Asad Air Base, United States, US soldiers suffer injuries as Iran-backed militants launch missile attack on Iraq airbase.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia