UK Job & Visa | യുകെയിൽ ഇനി ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ജോലി ചെയ്യാം! പുതിയ നിയമങ്ങൾ ഇങ്ങനെ

 


ലണ്ടൻ: (KVARTHA) യുകെയിൽ വിസ നിയമങ്ങൾ മാറാൻ പോകുന്നു. 2024 ജനുവരി 31 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇനി ടൂറിസ്റ്റ് വിസയിലുള്ളവർക്കും ബ്രിട്ടനിൽ ജോലി ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങൾ അനുസരിച്ച്, ടൂറിസ്റ്റ് വിസയിൽ വരുന്ന ആളുകൾക്ക് ബിസിനസ് ഇടപാടുകളും മീറ്റിംഗുകളും നടത്താൻ കഴിയും.
  
UK Job & Visa | യുകെയിൽ ഇനി ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ജോലി ചെയ്യാം! പുതിയ നിയമങ്ങൾ ഇങ്ങനെ

ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, സന്ദർശകർക്ക് യുകെയിൽ താമസിക്കുമ്പോൾ വിദേശ തൊഴിലുടമയുടെ ജോലി തുടരാൻ അനുവദിക്കും. എന്നിരുന്നാലും, സന്ദർശനത്തിന്റെ പ്രാഥമിക ഉദ്ദേശം വിനോദസഞ്ചാരം, കുടുംബം സന്ദർശിക്കുക, അല്ലെങ്കിൽ ജോലി സംബന്ധമായ മറ്റൊരു പ്രവർത്തനത്തിൽ ഏർപ്പെടുക എന്നിവ ആയിരിക്കണം.


സന്ദർശക വിസ നേട്ടങ്ങൾ

* സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദൂര ജോലികൾ (റിമോട്ട് വർക്ക്) ചെയ്യുവാനും ബിസിനസ് ക്ലൈയൻസുമായി ചേർന്ന് പ്രവർത്തിക്കാനും കഴിയും. യുകെയിലും വിദേശത്തും ശാഖകളുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.
* ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ബ്രിട്ടനിൽ ഗവേഷണം നടത്താൻ അനുവദിക്കും, എന്നാൽ 12 മാസത്തെ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുകയോ വിസ കാലാവധി നീട്ടുകയോ ചെയ്യുന്ന അക്കാദമിക് വിദഗ്ധർക്ക് ഈ നിയമം ബാധകമല്ല.
* അഭിഭാഷകൻ ആണെങ്കിൽ, ഉപദേശം നൽകുക, വിദഗ്ദ്ധ സാക്ഷിയായി പ്രവർത്തിക്കുക, നിയമനടപടികളിൽ പങ്കെടുക്കുക, പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം.
* സന്ദർശക വിസയിൽ യു കെയിൽ എത്തുന്ന പ്രാസംഗികർക്ക് അവർ നടത്തുന്ന പരിപാടികൾക്ക് പണം ഈടാക്കാനാകും.

Keywords:  News, Malayalam-News, World, World-News, Visa, UK, London, UK new visa rule: You can now work in the country on tourist visa.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia