Follow KVARTHA on Google news Follow Us!
ad

UK Visa | വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു കെയിലേക്ക് വരാൻ ഇനി വിസ വേണ്ട; സുപ്രധാന നീക്കവുമായി സർക്കാർ

യാത്രാ പെർമിറ്റ് രണ്ട് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും UK, London, ലോകവാർത്തകൾ, Tourism, UK Visa
ലണ്ടൻ: (KVARTHA) അടുത്ത വർഷം ഫെബ്രുവരി 22 മുതൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു കെയിലേക്ക് വരാൻ വിസ വേണ്ട. ജോർദാനിലെയും എല്ലാ ജിസിസി രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനം ലഭിക്കും. സൗദി അറേബ്യ, യു എ ഇ, കുവൈറ്റ്, ഒമാൻ, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല.

News, Malayalam, National, World, Tourism, Londan, Visa, Education, UK
അടുത്ത വർഷം ഫെബ്രുവരി മുതൽ യുകെയിൽ പ്രവേശിക്കാൻ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) എന്ന രേഖ മതിയാകുമെന്ന് സർക്കാർ അറിയിച്ചു. 10 ​​പൗണ്ട് നിരക്കിൽ നൽകുന്ന യാത്രാ പെർമിറ്റ് രണ്ട് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. ഖത്തർ പൗരന്മാർക്ക് 2023 നവംബർ 15 മുതൽ വിസ ഇളവുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2022 ൽ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് 2.90 ലക്ഷം ആളുകൾ ബ്രിട്ടൻ സന്ദർശിച്ചിട്ടുണ്ട്.

ചിലവുകളും വിസ ആവശ്യകതകളും വെട്ടിക്കുറയ്ക്കുന്നതിലൂടെ, ഗൾഫ് രാജ്യങ്ങളിൽ നിന്നും ജോർദാനിൽ നിന്നുമുള്ള സന്ദർശകർക്ക് യുകെയിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും ഈ രാജ്യങ്ങൾ തമ്മിലുള്ള ബിസിനസ്, ടൂറിസം ബന്ധങ്ങൾ വർധിപ്പിക്കാനും സാധിക്കുമെന്ന് യുകെ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

Keywords: News, Malayalam, National, World, Tourism, Londan, Visa, Education, UK allows visa-free entry to citizens of several Islamic countries
< !- START disable copy paste -->

Post a Comment