Police Booked | കണ്ണൂരില്‍ ഒട്ടകപുറത്തേറി മണവാളൻ; വിവാഹ ഘോഷയാത്ര ഗതാഗതം മുടക്കി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

 


കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ പരിധിയില്‍ തിരക്കേറിയ റോഡിൽ ഗതാഗതം മുടക്കി വിവാഹഘോഷയാത്ര നടത്തിയ വരനും കൂട്ടാളികളായ 25 പേര്‍ക്കുമെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേരുകയും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ഗതാഗതതടസമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി കേസെടുത്തത്.
  
Police Booked | കണ്ണൂരില്‍ ഒട്ടകപുറത്തേറി മണവാളൻ; വിവാഹ ഘോഷയാത്ര ഗതാഗതം മുടക്കി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

ഒട്ടകപുറത്തത്തെിയ വരന്‍ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ റിസ്വാനും വിവാഹ ഘോഷയാത്ര നടത്തിയ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വാരം ചതുരക്കിണര്‍ സ്വദേശിനിയായ വധുവിന്റെ വീട്ടിലേക്കാണ് ഇവര്‍ വരനെ ഒട്ടകപുറത്തിരുത്തി ഘോഷയാത്രയായി എത്തിയത്. ഇതുകാരണം ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതകുരുക്കില്‍പ്പെട്ടു.

വിവാഹസംഘം മുണ്ടയാട് എത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ ഇടപെട്ട് വരന്റെ യാത്ര ഒട്ടകപുറത്താക്കിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളില്‍ പുഷ്പകിരീടം ചൂടി കോട്ടും സൂടും അണിഞ്ഞ വരന്റെ പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കള്‍ റോഡുനീളെ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ഇവര്‍ക്ക് അകമ്പടി സേവിക്കാന്‍ കാതടപ്പിക്കുന്ന ബാന്‍ഡ് വാദ്യവുമുണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗണ്‍ ഉപയോഗിച്ചു പ്രദേശത്ത് പുക പരത്തുകയും തീപ്പൊരി ചിതറിക്കുകയും ചെയ്തു.

ഇതുകാരണം റോഡിലൂടെ പോകുന്ന വാഹനയാത്രക്കാര്‍ക്ക് കാഴ്ച മങ്ങുകയും വഴിയാത്രക്കാര്‍ക്കു മേല്‍ തീപ്പൊരി ചിതറുകയും ചെയ്തു. ഇതുവഴി കടന്നു വന്ന ആംബുലന്‍സിന് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശവാസികൾ ചക്കരക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.



പൊലീസിത്തെിയാണ് വരനെ ഒട്ടകത്തിന്റെ മുകളില്‍ നിന്നും താഴെ ബലം പ്രയോഗിച്ചിറക്കിയത്. ഇതിനെ ചോദ്യം ചെയ്തു ബഹളമുണ്ടാക്കിയ രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് താക്കീതു ചെയ്തു വിട്ടയക്കുകയും ചെയ്തു. വിവാഹഘോഷയാത്രയ്‌ക്കെതിരെ മഹല്ല് കമിറ്റിയും വിവിധ സംഘടനകളും രംഗത്തുവന്നിരുന്നു. ഇതോടെയാണ് ചക്കരക്കല്‍ പൊലീസ് സ്വമേധായ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Keywords: News, Malayalam-News, Kerala-News, Kannur, Traffic Jam, Police, Valapattanam, Case, Camel,  Marriage, Groom, Traffic jam: Police booked groom and his friends.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia