Follow KVARTHA on Google news Follow Us!
ad

Sugar Cravings | മധുരം കഴിക്കുന്നത് നിര്‍ത്താന്‍ തോന്നുന്നുണ്ടോ? ആസക്തിക്കുള്ള കാരണങ്ങളും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളും അറിയാം

സമയത്തിന് ഭക്ഷണം കഴിക്കുക Sugar Cravings, Drinking Water, Exercise, Kerala News
തിരുവനന്തപുരം: (KVARTHA) ചിലര്‍ക്ക് മധുരം വലിയ ഇഷ്ടമാണ്. വെറുതെ ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ഇത്തരക്കാര്‍ എന്തെങ്കിലും മധുര പലഹാരം കഴിച്ചുകൊണ്ടേയിരിക്കും. മധുരം അധികം കഴിച്ചാലുണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് ബോധ്യമുണ്ടെങ്കിലും അവര്‍ നിര്‍ത്താന്‍ ഭാവമില്ലാതെ പിന്നേയും കഴിച്ചുകൊണ്ടേ ഇരിക്കും.

Tips to Stop Cravings for Unhealthy Foods and Sugar, Thiruvananthapuram, News, Sugar Cravings, Drinking Water, Exercise, Healthy Food, Happiness, Fat, Kerala News.

ഒരു ദിവസം നാം കഴിക്കുന്ന മധുരത്തിന്റെ അളവ് അഞ്ച് മുതല്‍ ആറ് ടീസ് പൂണായി (25 മുതല്‍ 30 ഗ്രാം) നിയന്ത്രിക്കേണ്ടതുണ്ട്. അമിതമായ അളവില്‍ മധുരം കഴിക്കുന്നത് പ്രമേഹം മാത്രമല്ല അമിതവണ്ണം, ഫാറ്റി ലിവര്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത്, ഇന്‍സുലിന്‍ പ്രതിരോധം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. മധുരം കഴിക്കുന്നതിന് പരിധി വച്ചില്ലെങ്കില്‍ ഇത് ജീവിതാവസാനം വരെ നമ്മെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

മധുരത്തോടുള്ള നമ്മുടെ ആസക്തി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. മധുരം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഡോപമിന്‍, സെറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറന്തള്ളപ്പെടും. ഹാപി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ഇവയുടെ ഉത്പാദനം മനസിന് കുളിര്‍മ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ മൂഡ് കിട്ടാനായി വീണ്ടും മധുരം കഴിച്ചുകൊണ്ടേ ഇരിക്കും.

സെറോടോണിന്‍ തോത് കുറയ്ക്കുന്ന സാഹചര്യങ്ങളായ വിഷാദരോഗം, മൂഡ് പ്രശ്നങ്ങള്‍, ആര്‍ത്തവവിരാമം, ആര്‍ത്തവത്തിന് മുന്‍പ് ബുദ്ധിമുട്ടുകളുണ്ടാക്കുന്ന പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം, നിരന്തരമായ മദ്യപാനം എന്നിവയെല്ലാം മധുരാസക്തി വര്‍ധിപ്പിക്കുന്നു.

പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി താഴേക്ക് പോകുന്നത് മധുരത്തോടുള്ള അമിതമായ ആസക്തി സൃഷ്ടിക്കുന്നു. മധുരം കഴിക്കുമ്പോള്‍ ഇത് വന്‍തോതില്‍ വര്‍ധിക്കുന്നത് പഞ്ചസാരയുടെ തോതില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. ഈ വ്യതിയാനങ്ങള്‍ ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകാം.

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ചെയ്യേണ്ടത്:

വീട്ടിലേക്ക് മധുരപലഹാരങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുക

വീട്ടിലേക്ക് ബേകറി, മധുരപലഹാരങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കുക. മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ ഒരു പഴം കഴിക്കുക. പഞ്ചസാരയ്ക്ക് പകരമുള്ള കൃത്രിമ മധുരങ്ങളും മധുരാസക്തി കുറയ്ക്കില്ല.

പാനീയങ്ങള്‍ ആരോഗ്യകരമാകട്ടെ

കോളയും ജ്യൂസുമെല്ലാം കുടിക്കുന്നത് ഒഴിവാക്കി പകരം നാരങ്ങവെള്ളമോ, കരിക്കിന്‍ വെള്ളമോ പച്ചവെള്ളമോ കുടിക്കാവുന്നതാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതായാല്‍ അത് മധുരത്തോടുള്ള ആസക്തിയായി തെറ്റിദ്ധരിക്കപ്പെടുകയും മധുരം കഴിക്കാന്‍ തോന്നുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച് നോക്കാവുന്നതാണ്.

സമയത്തിന് ഭക്ഷണം കഴിക്കുക

ഫൈബറും പ്രോടീനുമെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നത് വഴി വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റിന് പകരം ചെറുധാന്യങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, പഞ്ചസാരയുടെ തോത് ഉയര്‍ത്താത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും കഴിക്കേണ്ടതാണ്.

അറിഞ്ഞു കഴിക്കുക

ടിവി കണ്ടു കൊണ്ടോ ഫോണില്‍ കളിച്ചു കൊണ്ടോ ഭക്ഷണം കഴിക്കാതെ എന്താണ് കഴിക്കുന്നതെന്നും എത്ര അളവിലാണ് കഴിക്കുന്നതെന്നും തിരിച്ചറിഞ്ഞ് സാവധാനം ചവച്ചരച്ച് കഴിക്കുക.

ആവശ്യത്തിന് ഉറക്കം, വിശ്രമം

ആവശ്യത്തിന് ഉറങ്ങുന്നതും സമ്മര്‍ദം കുറയ്ക്കുന്നതും മധുരപ്രിയം കുറയ്ക്കാന്‍ സഹായിക്കും. ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ സമാധാനം കിട്ടാനായി മധുരം കഴിക്കുന്ന ശീലവും ഒഴിവാക്കുക.

പരിധികള്‍ നിര്‍ണയിക്കുക

മധുരം തീരെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരിധികള്‍ വയ്ക്കുക. കലോറി കണക്കാക്കി ഇത്ര കലോറിയില്‍ അധികം കഴിക്കില്ലെന്ന തീരുമാനം എടുക്കുക.

മനസ്സിന്റെ ശ്രദ്ധ തിരിക്കുക

മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ വേറെ വിഷയങ്ങളില്‍ ശ്രദ്ധ തിരിക്കുക.

ച്യൂയിങ് ഗം

മധുരമില്ലാത്ത ച്യൂയിങ് ഗം ചവയ്ക്കുന്നത് മധുരം കഴിക്കാനുള്ള ആസക്തി കുറയ്ക്കാം.

വ്യായാമം

മധുരം കഴിക്കുമ്പോള്‍ മാത്രമല്ല വ്യായാമം ചെയ്യുമ്പോഴും ഹാപി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍ പുറത്ത് വരും. അതുകൊണ്ടുതന്നെ മനസ്സിന് സന്തോഷത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമായി വ്യായാമം ശീലമാക്കുക.

Keywords: Tips to Stop Cravings for Unhealthy Foods and Sugar, Thiruvananthapuram, News, Sugar Cravings, Drinking Water, Exercise, Healthy Food, Happiness, Fat, Kerala News.

Post a Comment