Smokers | പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയാണോ? അകറ്റാം ഈ വഴിയിലൂടെ! പുതിയ പഠനം പുറത്ത്

 


ന്യൂഡെല്‍ഹി: (KVARTHA) പുതുവത്സരത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സന്തോഷവാര്‍ത്ത. പ്രകൃതി ദത്തമായ മാര്‍ഗങ്ങളിലൂടെ വലിനിര്‍ത്താനുള്ള അവസരമാണ് ഇവര്‍ക്ക് മുന്‍പിലുള്ളത്. സസ്യജാലങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത ജൈവ സംയുക്തമായ സൈറ്റിസിന്‍ (Cytisine) ഉപയോഗിച്ച് വലിനിര്‍ത്താമെന്ന ഓപ്ഷന്‍ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Smokers | പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയാണോ? അകറ്റാം ഈ വഴിയിലൂടെ! പുതിയ പഠനം പുറത്ത്

വലി നിര്‍ത്താന്‍ സാധരണയായി പ്രയോഗിക്കുന്ന നിക്കോട്ടിന്‍ പാച്ചുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഇതിന്റെ ഉപയോഗം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനങ്ങള്‍ അനുസരിച്ച് സിഗരറ്റിന് അടിമകളായ ആളുകള്‍ ഇതു ഉപയോഗിച്ചാല്‍ വലി ഉപേക്ഷിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

പുകവലിക്കാര്‍ നിക്കോട്ടിന്‍ ആസക്തി കുറയ്ക്കുന്ന ഒരു ഗുളിക കഴിക്കുന്നതിനേക്കാള്‍ ഇരട്ടി വിജയസാധ്യതയാണ് സൈറ്റിസിന്‍ ഉപയോഗത്തിലൂടെ ഉണ്ടാവുന്നതെന്നാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ജന്റീനയിലെ ഗവേഷകരാണ് ഇതുമയി ബന്ധപ്പെട്ടുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. സംഘം 12 റാന്‍ഡം ട്രയലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്കെത്തിയത്.

ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ തങ്ങളുടെ ഈ ശീലം ഒഴിവാക്കാന്‍ വേപ്പ്, നിക്കോട്ടിന്‍ പാച്ചുകള്‍, ച്യൂയിംഗം എന്നിവയെയാണ് പൊതുവായി ആശ്രയിക്കുന്നത്. എന്നാല്‍ ലാബര്‍ണം വിത്തുകളുടെ ഘടകമായ സൈറ്റിസിന്‍ അടങ്ങിയ മരുന്നാണ് ഇതിനക്കാള്‍ കൂടുതല്‍ ഫലപ്രദമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ല. പുകവലി നിര്‍ത്താനുള്ള ഫലപ്രദവും ചെലവു കുറഞ്ഞതുമായ മരുന്നാണ് സൈറ്റിസിന്‍ എന്നാണ് ഈ പഠനത്തിലൂടെ മനസിലാക്കാന്‍ സാാധിച്ചതെന്ന് അര്‍ജന്റീനയിലെ പോസാദാസ് നാഷണല്‍ ആശുപത്രിയിലെ ടോക്‌സിക്കോളജിസ്റ്റ് ഒമര്‍ ഡി സാന്റി പറഞ്ഞു.

പുകവലി കാരണമുള്ള മരണങ്ങള്‍ ലോകമെമ്പാടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ പഠനത്തിന് വലിയ പ്രസക്തിയുണ്ടെന്നാണ് ഗവേഷക സംഘത്തിന്റെ അഭിപ്രായം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്നാകാന്‍ സിറ്റിസിന്‍ കഴിവുണ്ടെന്നും ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഡിക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Keywords: News, National, New Delhi, Health Tips, Health, Lifestyle, Diseases, Smoke, Cytisine, Report, Tablet, Hospital,   This Plant Option Can Help Smokers Keep Up With New Year's Resolution, 'More Effective' Than Nicotine Patches.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia