Kannur | ഇത് ബ്ലഡി കണ്ണൂരല്ല, ബ്യൂടിഫുള്‍ കണ്ണൂര്‍! സ്വര്‍ണക്കപ്പുമായി വരുന്ന കൗമാരപ്രതിഭകളെ മാഹി പാലത്തില്‍ നിന്നും തുറന്ന വാഹനത്തില്‍ സ്വീകരിച്ച് ആനയിക്കും

 


കണ്ണൂര്‍: (KVARTHA) കൊല്ലത്ത് നടന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ച കണ്ണൂരിന് അഭിനന്ദന പ്രവാഹം. കണ്ണൂരിന്റെ അതിര്‍ത്തിയില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്‌ ന്യൂമാഹി പാലത്തിന് സമീപം തുറന്ന വാഹനത്തില്‍ സ്വര്‍ണക്കപ്പുമായി വരുന്ന പ്രതിഭകളെ സ്വീകരിക്കും.. വഴിനീളെ സ്വീകരണത്തോടെ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിക്കും. കണ്ണൂര്‍ ജില്ലാപഞ്ചായതും വിവിധ സംഘടനകളുമാണ് സ്വീകരണമൊരുക്കിയിട്ടുളളത്.
  
Kannur | ഇത് ബ്ലഡി കണ്ണൂരല്ല, ബ്യൂടിഫുള്‍ കണ്ണൂര്‍! സ്വര്‍ണക്കപ്പുമായി വരുന്ന കൗമാരപ്രതിഭകളെ മാഹി പാലത്തില്‍ നിന്നും തുറന്ന വാഹനത്തില്‍ സ്വീകരിച്ച് ആനയിക്കും

കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ കലാകിരീടം കണ്ണൂരിന്റെ മണ്ണിലേക്ക് എത്തിയത് ജില്ലയ്ക്ക് അഭിമാനം നല്‍കുകയാണ്. കണ്ണൂര്‍ ജില്ലാപഞ്ചായത് ഉള്‍പെടെ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു രംഗത്തുവന്നിട്ടുണ്ട്. കണ്ണൂരിന് അഭിമാനകരമായ നേട്ടമാണ് കലോത്സവ ജേതാക്കളായതിലൂടെ കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും കണ്ണൂരിലെ കൗമാര പ്രതിഭകള്‍ താരമായിരിക്കുകയാണ്. നീണ്ട 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ കപ്പില്‍ മുത്തമിടുന്നത്. 952 പോയിന്റ് നേടിയാണ് കലാകിരീടം സ്വന്തമാക്കിയത്. 949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണുളളത്.

തുടക്കത്തിലെ മലബാറിലെ ജില്ലകള്‍ തമ്മിലായിരുന്നു കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. 1956ൽ ആരംഭിച്ച കലോത്സവത്തില്‍ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്. കണ്ണൂര്‍ നല്‍കിയ അപീലില്‍ ലഭിച്ച പോയിന്റാണ് കൊല്ലത്ത് നടന്ന കലോത്സവത്തില്‍ ഓവറാള്‍ ചാംപ്യന്മാരാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയില്‍ അരങ്ങേറിയത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, This is not Bloody Kannur but Beautiful Kannur!


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia