Follow KVARTHA on Google news Follow Us!
ad

More Siblings | കൂടുതൽ സഹോദരങ്ങളുണ്ടെങ്കിൽ കൗമാരക്കാരുടെ മാനസികാരോഗ്യം എങ്ങനെയായിരിക്കും? കൗതുകരമായ പഠനം പുറത്ത്; വിചിത്രമായ ഫലങ്ങൾ

അമേരിക്കയിലെയും ചൈനയിലെയും വിദ്യാർത്ഥികളെയാണ് പഠന വിധേയമാക്കിയത് Teenagers, Study, siblings, ലോകവാർത്തകൾ
വാഷിംഗ്ടൺ: (KVARTHA) കുടുംബത്തിലെ സഹോദരങ്ങളുടെ എണ്ണം കുട്ടികളുടെ മാനസികാരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന കൗതുകരമായ പഠന റിപ്പോർട്ട് പുറത്ത്. കൗമാരക്കാർക്ക് കൂടുതൽ സഹോദരങ്ങളുണ്ടെങ്കിൽ അത് അവരുടെ സന്തോഷത്തെ കൂടുതൽ ബാധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. സഹോദരങ്ങൾ കുറവുള്ള കുടുംബങ്ങളേക്കാൾ കൂടുതൽ സഹോദരങ്ങളുള്ള കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുടെ മാനസികാരോഗ്യം മോശമാണെന്ന് കണ്ടെത്തി.

  
Teenagers with more siblings have worse mental health, suggests study.

കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം, അവർക്ക് എത്ര വയസുണ്ട് തുടങ്ങിയ പല ഘടകങ്ങളെയും ഇത് ആശ്രയിച്ചിരിക്കുന്നു. അമേരിക്കയിലെയും ചൈനയിലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ഇരു രാജ്യങ്ങളിലെയും ഫലം ആശ്ചര്യപ്പെടുത്തുന്നതാണ്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസറും ഈ പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഡഗ് ഡൗണിയുടെ ഈ പഠനം ജേർണൽ ഓഫ് ഫാമിലി ഇഷ്യൂസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എട്ടാം ക്ലാസിൽ പഠിക്കുന്ന ചൈനയിൽ നിന്നുള്ള 9400 കുട്ടികളും അമേരിക്കയിൽ നിന്നുള്ള 9100 കുട്ടികളും പഠനത്തിന്റെ ഭാഗമായി. ചൈനയിൽ, 34 ശതമാനം കുടുംബങ്ങൾക്ക് ഒരു കുട്ടി മാത്രമേയുള്ളൂ, അതേസമയം അമേരിക്കയിൽ 12.6 ശതമാനം കുടുംബങ്ങൾക്ക് മാത്രമേ ഒരു കുട്ടിയുള്ളൂ. രണ്ട് രാജ്യങ്ങളിലെയും ഗവേഷകർ കുട്ടികളോട് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചോദിച്ചു.

ചൈനയിൽ, സഹോദരങ്ങളില്ലാത്ത കുട്ടികൾ മികച്ച മാനസികാരോഗ്യം പ്രകടിപ്പിച്ചപ്പോൾ, അമേരിക്കയിൽ, സഹോദരങ്ങളില്ലാത്ത അല്ലെങ്കിൽ ഒരു സഹോദരനോ സഹോദരിയോ മാത്രമുള്ള കുട്ടികൾ സമാനമായ ഫലങ്ങൾ നൽകി. പ്രായവ്യത്യാസം വളരെ കുറവുള്ള സഹോദരങ്ങളുടെ മാനസികാരോഗ്യം അത്ര നല്ലതല്ലെന്നും കണ്ടെത്തി.

കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ രക്ഷാകർതൃ കാര്യങ്ങൾ കുട്ടികൾക്കിടയിൽ വിഭജിക്കുന്നതിനാൽ, ഓരോ കുട്ടിക്കും ലഭിക്കുന്ന ശ്രദ്ധ കുറയുന്നു, ഇത് അവരുടെ മാനസിക ക്ഷേമത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ലഭിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ നിർണായകമായ ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് കൂടുതൽ ആഴത്തിലുള്ള പഠനം നടത്തേണ്ടിവരുമെന്ന് ഗവേഷകർ വ്യക്തമാക്കി.

Keywords: News-Malayalam-News, World, Lifestyle, Lifestyle-News, Teenagers, Study, Siblings, Teenagers with more siblings have worse mental health, suggests study.
< !- START disable copy paste -->

Post a Comment