Madhav Suresh | 'അവിശ്വസനീയമായ പ്രഭാവലയം': പ്രധാനമന്ത്രിയെ നേരില്‍ കണ്ടതിനെ കുറിച്ച് വാചാലനായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്

 


തൃശൂര്‍: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ദേയമാകുന്നു. കുറിപ്പിനൊപ്പം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രവും മാധവ് പങ്കുവെച്ചിരുന്നു. 'പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നില്‍ നില്‍ക്കാനായത് ആവേശകരമായ അനുഭവമായിരുന്നു' എന്നാണ് മാധവ് ചിത്രത്തിന് താഴെ കുറിച്ചത്.

Madhav Suresh | 'അവിശ്വസനീയമായ പ്രഭാവലയം': പ്രധാനമന്ത്രിയെ നേരില്‍ കണ്ടതിനെ കുറിച്ച് വാചാലനായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്

മഹിളാമോര്‍ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു മാധവ് മോദിയെ കണ്ടത്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പമാണ് മാധവും സഹോദരി ഭാവ്‌നിയും എത്തിയത്. മക്കള്‍ക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

നേരത്തെ മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹം ക്ഷണിക്കാനായി സുരേഷ് ഗോപിയും ഭാര്യ രാധികയും മോദിയെ സന്ദര്‍ശിച്ചിരുന്നു. മകള്‍ ഭാഗ്യക്കൊപ്പം ഡെല്‍ഹിയില്‍ എത്തിയാണ് വിവാഹം ക്ഷണിച്ചത്. അന്ന് താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.

സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് അച്ഛന് പിന്നാലെ സിനിമയില്‍ ചുവടുവച്ചു തുടങ്ങിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയാണ് തുടക്കം. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മാധവ് എത്തിയത്.

ഇപ്പോള്‍ വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മാധവ്. കൂടാതെ അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം 'ജെഎസ്‌കെ' എന്ന ചിത്രത്തിലും മാധവ് എത്തുന്നുണ്ട്.


Keywords: Suresh Gopi's Son Madhav Suresh Shares Pic With PM Narendra Modi, Thrissur, News, Madhav Suresh, Social Media, Prime Minister, Narendra Modi, Photo, Actor, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia