HIV Positive | സൈനിക ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്‌ഐവി ബാധിതനായ സംഭവം; വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കാത്തതിന് കോടതിയുടെ കാരണം കാണിക്കല്‍ നോടീസ്

 


ന്യൂഡെല്‍ഹി: (KVARTHA) സൈനിക ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്‌ഐവി) ബാധിതനായ സംഭവത്തില്‍ വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കാത്തതിന് ഇന്‍ഡ്യന്‍ സൈന്യത്തിന്റെയും ഇന്‍ഡ്യന്‍ വ്യോമസേനയുടെയും പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹര്‍ജിയില്‍ സുപ്രീം കോടതി കാരണം കാണിക്കല്‍ നോടീസ് അയച്ചു.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോടീസ് അയച്ചത്. മാര്‍ച് 4 ന് മുന്‍പ് മറുപടി തിരിച്ചയക്കണമെന്നാണ് ഉത്തരവ്. 1.6 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാന്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിര്‍ദേശം നല്‍കി.

അതേസമയം, കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആംഡ് ഫോഴ്‌സസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ വിക്രംജിത് ബാനര്‍ജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.


HIV Positive | സൈനിക ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്‌ഐവി ബാധിതനായ സംഭവം; വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കാത്തതിന് കോടതിയുടെ കാരണം കാണിക്കല്‍ നോടീസ്

 

സൈനിക ആശുപത്രിയില്‍ രക്തപ്പകര്‍ചയ്ക്കിടെ എച്‌ഐവി ബാധിച്ച ഒരു വിമുക്തഭടന് ഏകദേശം 1.6 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഡ്യന്‍ വ്യോമസേനയോട് (ഐഎഎഫ്) 2023 സെപ്റ്റംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഐഎഎഫിനെയും സൈന്യത്തെയും അവരുടെ പെരുമാറ്റത്തിന് കോടതി രൂക്ഷമായി വിമര്‍ശിക്കുകയും മെഡികല്‍ അശ്രദ്ധയ്ക്ക് സംയുക്തമായി ബാധ്യസ്ഥരാണെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

Keywords: News, National-News, National, Malayalam-News, Supreme Court, Seeks, Armed Forces, Response, Failure, Compensate, Veteran, HIV, Army, Airforce, Blood Transfusion, Military Hospital, Supreme Court Seeks Armed Forces' Response Over Failure To Compensate Veteran Who Got HIV After Blood Transfusion At Military Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia