SC Notice | തമിഴ്‌നാട്ടിൽ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്; 'മറ്റ് സമുദായങ്ങൾ പ്രദേശത്ത് താമസിക്കുന്നുവെന്ന കാരണത്താൽ വിലക്കാനാകില്ല'

 


ന്യൂഡെൽഹി: (KVARTHA) തമിഴ് നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചുവെന്ന് സംസ്ഥാന സർക്കാർ വാക്കാൽ ഉത്തരവിട്ടതായി കാണിച്ച് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു.

SC Notice | തമിഴ്‌നാട്ടിൽ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്; 'മറ്റ് സമുദായങ്ങൾ പ്രദേശത്ത് താമസിക്കുന്നുവെന്ന കാരണത്താൽ വിലക്കാനാകില്ല'

എന്നാൽ, അത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്നും പ്രാണപ്രതിഷ്ഠാ വേളയിൽ തത്സമയ സംപ്രേക്ഷണം, പൂജകൾ, അർച്ചനകൾ, അന്നദാനം, ഭജനകൾ എന്നിവയ്ക്ക് വിലക്കില്ലെന്നും ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

'മറ്റ് സമുദായങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തത്സമയ സംപ്രേക്ഷണം വിലക്കാനാകില്ല . ഇതൊരു ഏകീകൃത സമൂഹമാണ്', സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞു. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടികൾ നിരോധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച ആരോപിച്ചിരുന്നു.

Keywords: News, National, New Delhi, Nirmala Sitharaman, DMK, Ram Temple, Supreme Court, SC Notice, Supreme Court notice to Tamil Nadu for 'banning' Ram Mandir telecast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia