Govt Scheme | സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചിട്ടുണ്ടോ? ഇപ്പോൾ 2 ലക്ഷം രൂപയിലേറെ അധികം നേടാം! എങ്ങനെയെന്ന് അറിയാം

 


ന്യൂഡെൽഹി: (KVARTHA) 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി-മാർച്ച് പാദത്തിൽ നരേന്ദ്ര മോദി സർക്കാർ സുകന്യ സമൃദ്ധി യോജന (SSY) പദ്ധതിയുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചു. ധനമന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരം സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എട്ട് ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി ഉയർത്തി.

Govt Scheme | സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചിട്ടുണ്ടോ? ഇപ്പോൾ 2 ലക്ഷം രൂപയിലേറെ അധികം നേടാം! എങ്ങനെയെന്ന് അറിയാം

ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ അപ്ഡേറ്റ് ചെയ്യുന്നു. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിങ്ങളുടെ സമ്പാദ്യവും കൂടി. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പണം എന്നാണ് ഇതിനർത്ഥം. കണക്കുകൾ പ്രകാരം, നിങ്ങളുടെ മകൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക രണ്ട് ലക്ഷം രൂപയിലേറെ വർധിച്ചു.

എന്താണ് സുകന്യ സമൃദ്ധി യോജന?

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ലാണ് ഇത് ആരംഭിച്ചത്. പെൺകുട്ടികളുടെ ഭാവി പഠനത്തിനും വിവാഹ ചിലവുകൾക്കുമായി നിക്ഷേപിക്കാനും തുക കണ്ടെത്തുന്നതിനും ഇത് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ആദ്യം 250 രൂപയും, അതിനു ശേഷം 150 രൂപയുടെ ഗുണിതങ്ങളുമാണ് നിക്ഷേപിക്കേണ്ടത്, ഇതുപ്രകാരം വാർഷിക നിക്ഷേപം 1.5 ലക്ഷമാണ്. അടുത്ത 15 വർഷത്തേക്ക് ഈ പ്രക്രിയ തുടരുന്നു, അതിനുശേഷം തുക മെച്യൂർ ആകുകയും അത് പിൻവലിക്കാൻ പറ്റുകയും ചെയ്യും.

ആദായനികുതി ഇല്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്. ഒരു സാമ്പത്തിക വർഷം സുകന്യ സമൃദ്ധി അക്കൗണ്ടിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ സ്കീമിൽ നിങ്ങൾ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപിക്കാവൂ. ശേഷിക്കുന്ന ആറ് വർഷത്തേക്ക് നിങ്ങൾക്ക് നിക്ഷേപമില്ലാതെ വരുമാനം ലഭിക്കും. പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞാൽ ഒരു സാമ്പത്തിക വർഷം അക്കൗണ്ടിൽ നിന്ന് ബാക്കി തുകയുടെ 50 ശതമാനം വരെ മാതാപിതാക്കൾക്ക് പിൻവലിക്കാം. ഒരു ഇടപാടിലൂടെയോ തവണകളായോ പിൻവലിക്കാം.

ഇപ്പോൾ നിങ്ങൾക്ക് എത്ര പണം ലഭിക്കും?

നിങ്ങളുടെ മകൾക്ക് അഞ്ച് വയസ് പ്രായമുണ്ടെങ്കിൽ, നിങ്ങൾ ഓരോ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷം കഴിഞ്ഞാൽ ഈ സ്കീമിലെ മൊത്തം നിക്ഷേപം 22.5 ലക്ഷം രൂപ ആയിരിക്കും. മെച്യൂരിറ്റി കാലയളവ് 21 വർഷമാണ്. അത്തരമൊരു സാഹചര്യത്തിൽ, മകളുടെ പ്രായം 26 വയസാകുമ്പോൾ, എട്ട് ശതമാനം നിരക്കിൽ ലഭിക്കുന്ന ആകെ തുക 69.8 ലക്ഷം രൂപയാകും. ഇപ്പോൾ പലിശ നിരക്ക് 8.2 ശതമാനത്തിന് ശേഷം, മൊത്തം മെച്യൂരിറ്റി തുക 71.82 ലക്ഷം രൂപയായി ഉയരും. അതായത് പലിശ നിരക്ക് വർധിപ്പിച്ചതിന് ശേഷം മെച്യൂരിറ്റി തുകയിൽ 2.02 ലക്ഷം രൂപ വർധിക്കും.

Keywords: News, National, New Delhi, Govt Schemes, PM Modi, Sukanya Samriddhi Yojana, Tax, Modi, Government, Sukanya Samriddhi Yojana interest rate hiked for Jan-March.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia