Follow KVARTHA on Google news Follow Us!
ad

Minimum Speed Alert | അബൂദബിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ പാതകളിൽ വാഹനത്തിന്റെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ 400 ദിർഹം പിഴ! മുന്നറിയിപ്പുമായി പൊലീസ്

റോഡ് സുരക്ഷ വർധിപ്പിക്കൽ ലക്ഷ്യം Abu Dhabi , Police, UAE News, ഗൾഫ് വാർത്തകൾ
അബൂദബി: (KVARTHA) ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൻ്റെ ചില പാതകളിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെയുള്ള വേഗതയിൽ വാഹനമോടിച്ചാൽ പിഴ ഈടാക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. 400 ദിർഹം പിഴ ഒഴിവാക്കുന്നതിന് ഏതൊക്കെ പാതകളിലാണ് മിനിമം വേഗപരിധി പാലിക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎഇയിലെ പല റൂട്ടുകളിലും ഗതാഗതം നിയന്ത്രിക്കുന്നതിനായി പുതിയ വേഗപരിധി ഏർപ്പെടുത്തിയിരുന്നു.

Speed alert: Stay above 120km/h on these fast lanes in Abu Dhabi or face a Dh400 fine

ശ്രദ്ധിക്കേണ്ട പാതകൾ

* സ്വീഹാൻ റോഡ്

2023 ജൂൺ നാല് മുതൽ, സ്വീഹാൻ റോഡിലെ ആറ് കിലോമീറ്റർ പരിധിയിലെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അൽ ഫലാഹ് പാലം മുതൽ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിനാണ് ഈ വേഗ പരിധി നിശ്ചയിച്ചിട്ടുള്ളത്.

* ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൽ രണ്ട് പാതകൾ

നിങ്ങൾ അബൂദബിയിൽ ഇ11 (E11) ലേക്ക് പോവുകയാണെങ്കിൽ, ഇടതുവശത്തുള്ള രണ്ട് പാതകൾക്കും കുറഞ്ഞ വേഗത പരിധിയുണ്ട്. 120 കിലോമീറ്ററാണ് ഇവിടത്തെ വേഗപരിധി. ഈ ട്രാക്കുകളിൽ 140 ആണ് ഉയർന്ന വേഗം. വേഗം കുറച്ച് ഓടിക്കാൻ താൽപര്യപ്പെടുന്നവർക്ക് മൂന്നാമത്തെ ലെയ്ൻ തിരഞ്ഞെടുക്കാം. ഈ ട്രാക്കിൽ വേഗ പരിധിയില്ല. ഭാരമേറിയ വാഹനങ്ങൾ റോഡിന്റെ വലത്തെ അറ്റത്തെ ലെയ്ൻ ഉപയോഗിക്കണം.

2023 മെയ് ഒന്ന് മുതൽ അബൂദബി പൊലീസ് ഇടത് വശത്ത് നിന്നുള്ള ആദ്യ രണ്ട് പാതകളിൽ മിനിമം വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തി വരുന്നുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വേഗത കുറഞ്ഞ വാഹനങ്ങളെയും ഹെവി വാഹനങ്ങളെയും വലതുവശത്തുള്ള പാതകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ വേഗപരിധി ലക്ഷ്യമിടുന്നത്.

* ദുബൈ - ഹത്ത റോഡ് (E44)

2023 ജനുവരി ഒന്ന് മുതൽ, ദുബൈ-ഹത്ത റോഡിൽ ആറ് കിലോമീറ്റർ പരമാവധി വേഗത പരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. ഈ പാതയിലെ ദുബൈ, അജ്മാൻ, അൽ ഹൊസ്ൻ റൗണ്ട്എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് വേഗപരിധി കുറച്ചിട്ടുള്ളത്. വേഗപരിധി അടയാളങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി റോഡിൽ ചുവന്ന വര അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Keywords: News, World, Abu Dhabi, Speed Alert, Police, UAE News, Police, Road Safety,  Speed alert: Stay above 120km/h on these fast lanes in Abu Dhabi or face a Dh400 fine.
< !- START disable copy paste -->

Post a Comment