Explanation | എംഎല്‍എ ആണെന്ന് മനസ്സിലായില്ല, പ്രതികരിച്ചത് നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയാണെന്ന് കരുതി; മൈക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാല്‍; വാക് പോരില്‍ വിശദീകരണവുമായി എസ് ഐ

 


കണ്ണൂര്‍: (KVARTHA) കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (KGNA) വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധര്‍ണയ്ക്കിടെ ടൗണ്‍ എസ് ഐ പി പി ശമീല്‍ തന്നെ അപമാനിച്ചെന്ന കല്യാശേരി എംഎല്‍എ എം വിജിന്റെ പരാതിക്കു പിന്നാലെ വിശദീകരണവുമായി എസ് ഐ രംഗത്ത്. എം വിജിന്റെ പരാതി അന്വേഷിക്കുന്ന എ സി പി ടി കെ രത്‌നകുമാറിന്റെ മുമ്പിലാണു എസ് ഐ മൊഴി നല്‍കിയത്.
Explanation | എംഎല്‍എ ആണെന്ന് മനസ്സിലായില്ല, പ്രതികരിച്ചത് നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയാണെന്ന് കരുതി; മൈക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാല്‍; വാക് പോരില്‍ വിശദീകരണവുമായി എസ് ഐ
എസ് ഐ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും നടപടി വേണമെന്നുമാണ് എം എല്‍ എയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. എംഎല്‍എ ആണെന്നു മനസ്സിലായില്ലെന്നും നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയാണെന്നു കരുതിയാണു പ്രതികരിച്ചതെന്നും എസ് ഐ ശമീല്‍ പറഞ്ഞു. മൈക് പിടിച്ചുവാങ്ങിയതു കലക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണെന്നും എസ് ഐ വിശദീകരിച്ചു.

ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയ എം വിജിന്‍ എംഎല്‍എയും ടൗണ്‍ എസ് ഐ പി പി ശമീലും തമ്മില്‍ വാക്കേറ്റമുണ്ടായതു വിവാദമായിരുന്നു. ഇ പി ജയരാജന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

എംഎല്‍എയുടെ പരാതിയില്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറാണ് എസിപിയെ അന്വേഷണത്തിനു നിയോഗിച്ചത്. സംഭവത്തില്‍ ഡിജിപി കമിഷണറോടു റിപോര്‍ട് തേടിയിട്ടുണ്ട്.

Keywords:  SI With an Explanation in Vijin MLA's Controversy, Kannur, News, Explanation, Vijin MLA, Controversy, Police, Politics, Criticism, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia