Samsung Galaxy | മൊബൈൽ ഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത: സാംസങ് ഗാലക്സി എസ് 24 സീരീസ് ജനുവരി 17ന് അവതരിപ്പിക്കും! ഓഫറുകളും സവിശേഷതകളും ഇതാ...

 


ന്യൂഡെല്‍ഹി: (KVARTHA) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി എസ് 24 സീരീസ് 2024 ജനുവരി 17 ന് കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ എസ് എ പി സെന്ററില്‍ രാവിലെ 10 മണിക്ക് അവതരിപ്പിക്കുമെന്ന് സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഔദ്യോഗിക വെബ് സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത് തത്സമയം കാണാനാകും.

Samsung Galaxy | മൊബൈൽ ഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത: സാംസങ് ഗാലക്സി എസ് 24 സീരീസ് ജനുവരി 17ന് അവതരിപ്പിക്കും! ഓഫറുകളും സവിശേഷതകളും ഇതാ...

സാംസങ് ഓരോ വര്‍ഷവും നടത്തുന്ന ഗാലക്സി അണ്‍പാക്ഡ് എന്ന പരിപാടിയിലാണ് കംപനിയുടെ പ്രധാനപ്പെട്ട പല പുതിയ ഉപകരണങ്ങളും അവതരിപ്പിക്കാറുള്ളത്. യൂട്യൂബില്‍ പരിപാടിയുടെ ഔദ്യോഗിക ടീസറും കംപനി പുറത്തുവിട്ടിട്ടുണ്ട്. 'ഗാലക്സി എഐ വരുന്നൂ' എന്നറിയിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കംപനി പുറത്തുവിട്ടത്. തീയതിയും ഇതില്‍ അറിയിക്കുന്നു.

ഗാലക്സി എസ് 24 സീരീസ് ആണ് ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. എഐ അധിഷ്ടിത സൗകര്യങ്ങളോടെയാവും പുതിയ സീരീസ് എത്തുക. കാലിഫോര്‍ണിയയിലെ സാന്‍ ഹൊസേയിലുള്ള സാപ്പ് സെന്ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി തുടങ്ങുക.

ഗാലക്സി എസ്24 നൊപ്പം സാംസങിന്റെ സ്മാര്‍ട് റിങ്ങും ഈ വര്‍ഷത്തെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്മാര്‍ട് വാചുകളേക്കാള്‍ കൃത്യമായി ആളുകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചറിയാന്‍ ഇതിന് സാധിക്കുമെന്നാണ് കംപനിയുടെ അവകാശവാദം. ഗാലക്സി വണ്‍, ഗാലക്സി പള്‍സ്, ഗാലക്സി റിതം തുടങ്ങിയവയില്‍ ഏതെങ്കിലും പേരാവും പുതിയ സ്മാര്‍ട് റിങ്ങിന് നല്‍കുകയെന്നും അഭ്യൂഹമുണ്ട്.

മുൻകൂർ റിസർവ് ചെയ്യാം

സാംസങ് ഇൻഡ്യ സ്റ്റോറിൽ ഫോണിനായുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു. 1999 രൂപയാണ് അടക്കേണ്ടത്. മുൻകൂർ റിസർവ് ചെയ്യുന്നവർക്ക് 5000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കംപനി പറയുന്നു. ഇൻഡ്യയിലെ ലോഞ്ച് തീയതിയും വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2024 ജനുവരി 17 വരെ അല്ലെങ്കിൽ മുൻകൂർ ബുകിംഗ് ആരംഭിക്കുന്നത് വരെ റിസർവേഷൻ ചെയ്യാമെന്ന് സാംസങ് അറിയിച്ചു.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

* ഗാലക്സി എസ് 24 സീരീസില്‍ ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഉണ്ടാകും.

* ഗാലക്‌സി എസ് 24ന് (Galaxy S24X) 6.2 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേ (AMOLED 2X FHD) 8കെ വീഡിയോ റെകോര്‍ഡിംഗിന് സഹായിക്കുന്ന 50 മെഗാപിക്സൽ പ്രധാന കാമറ, 30 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 4,000 എം എ എച് (mAh) ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്.

* ഗാലക്‌സി എസ് 24 പ്ലസിൽ 6.7 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേ (AMOLED 2x QHD+), 30 മിനിറ്റിനുള്ളില്‍ 65 ശതമാനം ചാര്‍ജ് ചെയ്യാൻ കഴിയുന്ന 4,900 എം എ എച് ബാറ്ററി എന്നിവ ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി കാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് കാമറ, 3എക്സ് ഒപ്റ്റികൽ സൂം ഉള്ള 10 മെഗാപിക്സൽ ടെലിഫോടോ സെൻസർ എന്നിവയുള്ള ട്രിപിൾ കാമറയും ഉണ്ടായിരിക്കും

* ഗാലക്‌സി എസ് 24 അൾട്രയ്ക്ക് എട്ട് ഇഞ്ച് ക്യൂ എച് ഡി (QHD+) ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. 200 മെഗാപിക്സൽ പ്രൈമറി കാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, 3x ഒപ്റ്റികൽ സൂം ഉള്ള 10 മെഗാപിക്സൽ ടെലിഫോടോ സെൻസർ, 5x ഒപ്റ്റികൽ സൂം ഉള്ള പുതിയ 50 മെഗാപിക്സൽ ടെലിഫോടോ സെൻസർ എന്നിവയും പ്രതീക്ഷിക്കുന്നു.

 

 Keywords:  Samsung Galaxy Unpacked event officially announced for January 17: Check out Galaxy S24 series' pre-reservation offers & expected specs, new Delhi, News, Samsung Galaxy Unpacked Event, Business, Offers, Website, Model, Technoloy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia