Russia | 'ഉത്തരകൊറിയയുടെ മിസൈൽ ഉപയോഗിച്ച് റഷ്യ യുക്രൈനെ ആക്രമിക്കുന്നു, ഇറാനിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു'; വെളിപ്പെടുത്തലുമായി അമേരിക്ക

 


വാഷിംഗ്ടൺ: (KVARTHA) യുക്രൈനിനെതിരായ യുദ്ധത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയെ സഹായിക്കുന്നുവെന്ന് അമേരിക്ക. യുക്രൈനെതിരെ ഉപയോഗിക്കുന്നതിനായി ഉത്തരകൊറിയ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തരകൊറിയയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുക്രൈനെ ആക്രമിക്കാൻ റഷ്യ തുടങ്ങിയിട്ടുണ്ടെന്നും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാൻ റഷ്യയും ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും അമേരിക്ക ആരോപിച്ചു. ഇറാന്റെ മിസൈലുകൾ ഇതുവരെ റഷ്യയിൽ എത്തിയിട്ടില്ലെങ്കിലും കരാറിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗം അറിയിച്ചു.

Russia | 'ഉത്തരകൊറിയയുടെ മിസൈൽ ഉപയോഗിച്ച് റഷ്യ യുക്രൈനെ ആക്രമിക്കുന്നു, ഇറാനിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു'; വെളിപ്പെടുത്തലുമായി അമേരിക്ക

ഡിസംബർ 30 ന് റഷ്യ യുക്രൈനിന് നേരെ ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെങ്കിലും അത് തുറന്ന മൈതാനത്താണ് പതിച്ചതെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ജനുവരി രണ്ടിന് നടത്തിയ വലിയ ആക്രമണത്തിൽ റഷ്യൻ സൈന്യം അത്തരം കൂടുതൽ മിസൈലുകൾ ഉപയോഗിച്ചു. ഉണ്ടായ നാശനഷ്ടങ്ങൾ ഇതുവരെ വിലയിരുത്തിയിട്ടില്ല. ഉത്തരകൊറിയൻ മിസൈലുകൾക്ക് 900 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നും പകരം റഷ്യ കവചിത വാഹനങ്ങളും ബാലിസ്റ്റിക് മിസൈൽ ഉൽപാദന ഉപകരണങ്ങളും മറ്റ് നൂതന സാങ്കേതികവിദ്യകളും നൽകുമെന്ന് കൊറിയ പ്രതീക്ഷിക്കുന്നതായും കിർബി കൂട്ടിച്ചേർത്തു.

ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും റഷ്യയെ ലോകത്ത് ഒറ്റപ്പെടുത്തിയെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക ഉപകരണങ്ങൾക്കായി സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുടെ സഹായം തേടാൻ നിർബന്ധിതനായിരിക്കുകയാണ്, അവയിൽ ഒന്ന് ഉത്തര കൊറിയയാണ്. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അമേരിക്ക വ്യക്തമാക്കി.

Keywords: News, World, Washington, Ukraine, Russia, War, Attack,   Russia ‘attacked Ukraine with North Korea-supplied ballistic missiles’
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia