Police Booked | കണ്ണൂർ കലക്ടറേറ്റ് വളപ്പിനുള്ളിലെ പ്രതിഷേധ സമരം: നൂറോളം നഴ്സുമാർക്കെതിരെ കേസ്; ഉദ്ഘാടകനായ എംഎൽഎയെ ഒഴിവാക്കി

 


കണ്ണൂർ: (KVARTHA) കലക്ടറേറ്റിന്റെ ആംഫി തിയേറ്ററിലേക്ക് കടന്ന് പ്രതിഷേധ സമരം നടത്തിയ കേരള ഗവ. നഴ്സസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. നൂറോളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ കലക്ടറേറ്റിനുള്ളിൽ അതിക്രമിച്ചു കയറി സംഘം ചേർന്നു പ്രതിഷേധിച്ചുവെന്നതിനാണ് കേസെടുത്തത്. എന്നാൽ പ്രതിഷേധ മാർച് കലക്ടറേറ്റ് വളപ്പിൽ ഉദ്ഘാടനം ചെയ്ത എം വിജിൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്തിട്ടില്ല.

Police Booked | കണ്ണൂർ കലക്ടറേറ്റ് വളപ്പിനുള്ളിലെ പ്രതിഷേധ സമരം: നൂറോളം നഴ്സുമാർക്കെതിരെ കേസ്; ഉദ്ഘാടകനായ എംഎൽഎയെ ഒഴിവാക്കി

കലക്ടറേറ്റ് വളപ്പിൽ മാർച് ഉദ്ഘാടനം ചെയ്യാനെത്തിയ എം വിജിനോട് പുറത്തു പോയില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂർ ടൗൺ എസ്ഐ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ എംഎൽഎ അവിടെ നിന്നു തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. സമരം കഴിഞ്ഞതിനു ശേഷം എംഎൽഎയോട് വനിതാ പൊലീസുകാരി പേരു ചോദിച്ചതും വിവാദമായിരുന്നു. എവിടെ സ്ഥലം

എന്നാൽ പേരു ചോദിച്ചതിനല്ല താൻ ടൗൺ പൊലീസിനോട് രോഷത്തോടെ സംസാരിച്ചതെന്നും മോശമായി പെരുമാറിയതിനാണെന്നും എം വിജിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. എംഎൽഎയും പൊലീസും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ എംഎൽഎയെ ന്യായീകരിച്ചു സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജനും രംഗത്തു വന്നിട്ടുണ്ട്. പൊലീസിന് വീഴ്ച പറ്റിയെന്നാണ് എം വി ജയരാജന്റെ ആരോപണം.

Keywords: Malayalam-News, Kerala, Kerala-News, Politics, Kannur, Police Booked, M Vijin, Protest, Collectorate, Case, Protest inside Kannur Collectorate premises: Case against 100 nurses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia