Arrested | ഏഴോത്ത് നിന്നും ചന്ദനമരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ മൂന്നംഗ മോഷണ സംഘം അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴോം കണ്ണോത്ത് പൂട്ടിയിട്ട പ്രവാസിയുടെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്ന് പറയുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുളള ഇരുപതുകിലോ ചന്ദന തടിയുമായി മൂന്നു പേര്‍ അറസ്റ്റില്‍.

കാഞ്ഞിരോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം റാഫി(39), ബിജു(36), പ്രസാദ്(39) എന്നിവരാണ് പിടിയിലായത്. ജനുവരി ഒന്‍പതിന് ഏഴോം കണ്ണോത്ത് ആര്‍ടിസ്റ്റ് പ്രദീപന്റെ സഹോദരിയുടെ വീട്ടിലെ വളപ്പില്‍ നിന്നും 
മുറിച്ചുകടത്തിയ ചന്ദനമരം മട്ടന്നൂരിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിന്തുടര്‍ന്നത്.
Arrested | ഏഴോത്ത് നിന്നും ചന്ദനമരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ മൂന്നംഗ മോഷണ സംഘം അറസ്റ്റില്‍
മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വെച്ചു പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് പിടികൂടുകയായിരുന്നു. പഴയങ്ങാടി എസ് ഐ രൂപാ മധുസൂദനന്‍, എസ് ഐ വത്സരാജന്‍, എ എസ് ഐ പ്രസന്നന്‍ എന്നിവരും ഉള്‍പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Police Arrested 3 Sandalwood Smugglers, Kannur, News, Police, Arrested, Secret Message, Rescued, Accused, Sandalwood Smugglers, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia