Mistake | ആളുമാറി സംസ്‌കരിച്ചു; ശബരിമല നിലയ്ക്കലില്‍ മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചെത്തി!

 


പത്തനംതിട്ട: (KVARTHA) ശബരിമല നിലയ്ക്കലില്‍ മരിച്ചുവെന്ന് കരുതിയ ആള്‍ ജീവനോടെ തിരിച്ചെത്തി. നിലയ്ക്കലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സംസ്‌കരിച്ചത് ആളുമാറിയാണെന്ന് കണ്ടെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ ബാബുവെന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ ദിവസം മൃതദേഹം സംസ്‌കരിച്ചത്. രാമനെ ശനിയാഴ്ച (06.01.2024) ഉച്ചയോടെ കോന്നി കൊക്കാത്തോട് നിന്നും കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ 30 നാണ് നിലയ്ക്കല്‍ എം ആര്‍ കവലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മഞ്ഞത്തോട് സ്വദേശി രാമന്‍ ബാബു എന്ന് കരുതി മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം മറവ് ചെയ്തത്. മക്കള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ശബരിമല തീര്‍ഥാടന പാതയില്‍ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേര്‍ന്ന് വയോധികന്റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആദിവാസി ഊരില്‍ ഉള്ള രാമന്‍ ബാബു ആണെന്ന് സംശയം വരുകയും കുടുംബം എത്തി പരിശോധിക്കുകയും ആയിരുന്നു. രാമന്‍ അലഞ്ഞു തിരിയുന്ന സ്വഭാവവും ഓര്‍മക്കുറവുമുണ്ടെന്നും പോയാല്‍ നിരവധി ദിവസങ്ങള്‍ക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവവുമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തോട് വലിയ സാമ്യവും വസ്ത്രവും സാമ്യം തോന്നുകയും ചെയ്തു. തുടര്‍ന്നാണ് ഇത് രാമന്‍ എന്ന് സ്ഥിരീകരിച്ചതെന്നും പിന്നീട് മഞ്ഞത്തോട് വീടിന് സമീപം അടക്കം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ച് വന്നതോടെ, മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവില്‍ പൊലീസ്.

അതേസമയം അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. വെള്ളിയാഴ്ച എണ്‍പതിനായിരത്തോളം തീര്‍ഥാടകരാമ് ദര്‍ശനത്തിനായെത്തിയത്. പുലര്‍ചെ നട തുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര അപ്പാച്ചിമേടുവരെ നീണ്ടു. പമ്പയിലടക്കം പലയിടത്തും തീര്‍ഥാടകരെ തടഞ്ഞാണ് പൊലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഇത് പൊലീസും തീര്‍ഥാടകരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. പമ്പ മണപ്പുറം, ഗണപതികോവിലിന് സമീപം തുടങ്ങിയ ഇടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞത്.


Mistake | ആളുമാറി സംസ്‌കരിച്ചു; ശബരിമല നിലയ്ക്കലില്‍ മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചെത്തി!



Keywords: News, Kerala, Kerala-News, Regional-News, Local-News, Malayalam-News, Pathanamthitta News, Sabarimala, Dead Body, Death, Cremated, Wrongly, Nilakkal, Pathanamthitta: Body cremated Wrongly in Nilakkal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia