POCSO | പറശ്ശിനികടവിലെ ലോഡ്ജില്‍ 16 കാരിയെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

 


തളിപ്പറമ്പ്: (KVARTHA) പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായ 55 വയസുകാരനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി കെ സത്യനാണ് പിടിയിലായത്.

പൊലീസ് പറയുന്നത്: 16 കാരിയാണ് ലൈംഗിക ആക്രമണത്തിനിരയായത്. 2020 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി അടുത്ത പരിചയം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം മാതാവിനൊപ്പം പറശ്ശിനിക്കടവില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്. ഇതിനിടെയാണ് സത്യന്‍ അവിടെയെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.


POCSO | പറശ്ശിനികടവിലെ ലോഡ്ജില്‍ 16 കാരിയെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍



Keywords: News, Kerala, Kerala-News, Kannur-News, Police-News, Parassinikadavu News, Kannur News, Local News, Lodge Molestation, Middle-Aged, Man, Remanded, POCSO, Case, Arrested, Accused, Protection of Children from Sexual Offences Act (POCSO), Parassinikadavu Lodge Molestation; Middle-aged man remanded in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia