Kuwait Jobs | കുവൈറ്റിൽ 1000ൽ കൂടുതൽ പേർക്ക് ജോലി; വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം

 


കുവൈറ്റ് സിറ്റി: (KVARTHA) ഗൾഫിൽ തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത. കുവൈറ്റ് മുനിസിപ്പാലിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാവുന്ന ഒഴിവുകൾ പ്രഖ്യാപിച്ചു. 1,090 ഒഴിവുകൾ ഉണ്ടെന്ന് വാർഷിക ബജറ്റ് റിപ്പോർട്ട് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ കുവൈറ്റ് പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഡ്രൈവർമാരെ തേടുന്നു. ഫ്യൂണറൽ വിഭാഗത്തിൽ 36 തസ്തികകളിലായി 1090 ഒഴിവുകളുണ്ടെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Kuwait Jobs | കുവൈറ്റിൽ 1000ൽ കൂടുതൽ പേർക്ക് ജോലി; വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം

ഇതിന് പുറമെ ആർക്കിടെക്‌ചർ, ഇലക്‌ട്രിസിറ്റി, മെക്കാനിക്‌സ് എൻജിനീയർ, അക്കൗണ്ടന്റ് ഒഴിവുകളും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇതിൽ തദ്ദേശീയർക്കാണ് പ്രാധാന്യം നൽകുന്നത്. ഇവ വിദേശികൾക്ക് കൂടി അപേക്ഷിക്കാമോ എന്നത് വ്യക്തമല്ല. 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം ദീനാർ വകയിരുത്തി.

കുവൈറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 4.8 ലക്ഷം പേർ ജോലി ചെയ്യുന്നു. ഇവരിൽ 23 ശതമാനം വിദേശികളാണ്. മറ്റൊരു ഗൾഫ് രാജ്യത്തും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇത്രയധികം പ്രവാസികൾ ജോലി ചെയ്യുന്നില്ല. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകൾ പ്രകാരം രാജ്യത്ത് 19 ലക്ഷം സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുണ്ട്. ഇതിൽ 75% സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. സമീപകാല സെൻസസ് പ്രകാരം കുവൈറ്റിലെ 46 ലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 32 ലക്ഷമാണ് പ്രവാസികൾ.

Keywords:  Malayalam-News, World, World-News, Gulf, Gulf-News, Kuwait City, UAE News, UAE Jobs, Over 1,000 jobs open in Kuwait, expats also can apply.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia