Lucky Draw | ഭാഗ്യം കടാക്ഷിച്ചു; 10 ലക്ഷം ഡോളർ ലോട്ടറി അടിച്ച് യുവതി; സന്തോഷം താങ്ങാനാവാതെ വേദിയിൽ കുഴഞ്ഞുവീണു! വീഡിയോ വൈറൽ

 


വാഷിംഗ്ടൺ: (KVARTHA) പുതുവർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോട്ടറിയിൽ അമേരിക്കൻ യുവതിക്ക് അടിച്ചത് ഒരു ദശലക്ഷം ഡോളർ സമ്മാനം. സംഘാടകർ സമ്മാന പ്രഖ്യാപനം നടത്തിയപ്പോൾ ഇവർ വേദിയിൽ കുഴഞ്ഞുവീണു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നോർത്ത് കരോലിനയിലാണ് സംഭവം.

Lucky Draw | ഭാഗ്യം കടാക്ഷിച്ചു; 10 ലക്ഷം ഡോളർ ലോട്ടറി അടിച്ച് യുവതി; സന്തോഷം താങ്ങാനാവാതെ വേദിയിൽ കുഴഞ്ഞുവീണു! വീഡിയോ വൈറൽ

പമേല ബ്രാഡ്‌ഷോ എന്ന യുവതിയെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇതുവരെ ന്യൂയോർക്ക് സന്ദർശിച്ചിട്ടില്ലാത്ത ഇവർക്ക് സ്റ്റേറ്റ് ലോട്ടറി വഴി ന്യൂയോർക്ക് സന്ദർശിക്കാൻ ഒരു വിഐപി ടിക്കറ്റും ലഭിച്ചു. പുതുവർഷ രാവിൽ ഒരു മില്യൺ ഡോളർ നേടാനുള്ള അവസരത്തിനായി രാജ്യത്തുടനീളം അഞ്ച് പവർബോൾ കളിക്കാരെ തിരഞ്ഞെടുത്തിരുന്നു. അവരിൽ ഒരാളാണ് നോർത്ത് കരോലിനയിൽ നിന്നുള്ള പമേല ബ്രാഡ്‌ഷോ.

ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമായി, എല്ലാ പന്തുകളും മെഷീനിൽ കറക്കിയ ശേഷം, ഒരു പന്ത് പമേലയുടെ നമ്പർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പമേലയുടെ പേര് സംഘാടകർ വേദിയിൽ പ്രഖ്യാപിച്ചത്. തുടർന്ന് പമേല സന്തോഷം അടക്കാനാവാതെ സ്റ്റേജിൽ കുഴഞ്ഞുവീഴുകയായിരുന്നു. കിട്ടുന്ന പണം കൊണ്ട് ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള പുതിയ വീട് വാങ്ങുമെന്നും അതിനപ്പുറം സ്വപ്നങ്ങളൊന്നും തനിക്കില്ലെന്നും പമേല പറഞ്ഞു.

Keywords:  Malayalam-News, World, Lucky Draw, North Carolina, Powerball, USA, $1 Million, Bradshaw, North Carolina woman Pamela Bradshaw collapses on live TV after becoming first $1 million Powerball winner of 2024.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia