Campaign | ഒട്ടക പുറത്തേറിയുളള ഘോഷയാത്ര ഇനി വേണ്ട, വിവാഹ ആഭാസങ്ങള്‍ക്കെതിരെ വിസ്ഡം കണ്ണൂരില്‍ ജനുവരി 29ന് ബഹുജന സംഗമം

 


കണ്ണൂര്‍: (KVARTHA) വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ വിവാഹങ്ങളുടെ ഭാഗമായി നടത്തുന്ന ആഭാസങ്ങള്‍ക്കും സ്ത്രീധനത്തിനും ധൂര്‍ത്തിനുമെതിരെ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്‌ന്റെ ഭാഗമായി ജനുവരി 29 ന് ബഹുജന സംഗമം നടത്തുന്നു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 4.30- ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ കാംപയ്ന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം എല്‍ എ കെ എം ഷാജി കാംപയ്ന്‍ പ്രഖ്യാപനം നടത്തും. സി പി സലീം മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളായ സുബൈര്‍ കൗസരി, കെ എം മക്ബൂല്‍, സി സി ശക്കീര്‍ ഫാറൂഖി എന്നിവര്‍ പങ്കെടുക്കും.

Campaign | ഒട്ടക പുറത്തേറിയുളള ഘോഷയാത്ര ഇനി വേണ്ട, വിവാഹ ആഭാസങ്ങള്‍ക്കെതിരെ വിസ്ഡം കണ്ണൂരില്‍ ജനുവരി 29ന് ബഹുജന സംഗമം


ദുരഭിമാന പ്രകടനമായി വിവാഹ രംഗം മാറിക്കൂടെന്ന സന്ദേശവുമായി മഹല്ലുസംഗമങ്ങള്‍, വനിതാ സമ്മേളനങ്ങള്‍, വിദ്യാര്‍ത്ഥിനി സംഗമം, മാര്‍ഗരേഖാ പ്രകാശനം, സന്ദേശ രേഖാ വിതരണം, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി പി സലീം, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീധനം വാങ്ങുന്നതിനെതിരെയും ബോധവല്‍ക്കരണം നടത്തും. വിവാഹം കഴിക്കുന്ന സ്ത്രീയെ സാമ്പത്തികമായി സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ ചുമതലയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ടുളള പീഡനങ്ങളില്‍ ഭര്‍തൃബന്ധുക്കളും പങ്കാളികളാകുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്നും മതപരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇതിനു മാറ്റമുണ്ടാക്കാന്‍ കഴിയുകയുളളൂവെന്നും സി പി സലീം പറഞ്ഞു.

കണ്‍വീനര്‍ കെ അബ്ദുല്ലാ ഫാസില്‍, സിറാജുദ്ദീന്‍ തയ്യില്‍, ശംസുദ്ദീന്‍ കമ്പില്‍, അക്രം വളപട്ടണം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: No more processions with camels out, mass meeting on January 29 at Wisdom Kannur against marriage illusions, Kannur, News, Campaign, Marriage, Dowry, Awareness, Press Meet, Protection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia