Flag Procession | ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ്; കണ്ണൂരില്‍ നിന്നും പതാകജാഥ തുടങ്ങി

 


കണ്ണൂര്‍: (KVARTHA) സംസ്ഥാന സഹകരണ യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് സഹകരണ കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥ തുടങ്ങി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്ത് നടന്ന പരിപാടി മുന്‍ എം എല്‍ എ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

Flag Procession | ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ്; കണ്ണൂരില്‍ നിന്നും പതാകജാഥ തുടങ്ങി

ജാഥാ ക്യാപ്റ്റനായ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പതാക ഏറ്റുവാങ്ങി. കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ സുബ്രഹ്‌മണ്യന്‍ വൈസ് ക്യാപ്റ്റനും സഹകരണ വകുപ്പ് അഡീഷനല്‍ രെജിസ്ട്രാര്‍ കെ സജീവ് കര്‍ത്ത മാനേജറുമായ ജാഥക്ക് ബുധനാഴ്ച (ജനുവരി 17) രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം 19ന് തിരുവനന്തപുരത്ത് സമാപിക്കും.

ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിലാണ് സഹകരണ കോണ്‍ഗ്രസ് 2024 നടക്കുക. പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥയും ഏറ്റുമാനൂരില്‍ നിന്ന് കൊടിമര ജാഥയുമാണ് നടത്തുന്നത്.

സംഘാടക സമിതി ചെയര്‍മാന്‍ സി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂനിയന്‍ മാനേജിങ് കമിറ്റി അംഗം കെ കെ നാരായണന്‍ ജാഥ വിശദീകരിച്ചു. കണ്ണൂര്‍ ജോയിന്റ് രെജിസ്ട്രാര്‍ (ജെനറല്‍) ഇ രാജേന്ദ്രന്‍, ഡെപ്യൂടി രെജിസ്ട്രാര്‍ (ഭരണം) കെ പ്രദോഷ് കുമാര്‍, മുണ്ടേരി ഗംഗാധരന്‍, സി എ അജീര്‍, കെ ജി വത്സലകുമാരി, പി മുകുന്ദന്‍, കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, എന്‍ ബാലകൃഷ്ണന്‍, പി ചന്ദ്രന്‍, ഹരിദാസ് മൊകേരി, പി പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Ninth Cooperative Congress; Flag procession started from Kannur, Kannur, News, Ninth Cooperative Congress, Inauguration, Flag Procession, Politics, Rally, MV Jayarajan, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia