Follow KVARTHA on Google news Follow Us!
ad

Animal | 'അനിമലും ഇന്‍ഡ്യന്‍ സംസ്‌കാരത്തിന് എതിര്'; നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ നീക്കം ചെയ്യണമെന്ന് ആവശ്യം

'ഉള്ളടക്കം സ്ത്രീവിരുദ്ധം' Netizens, Demand, Removal, Ranbir Kapoor, Animal, Cinema, Film, Netflix, Annapoorani
മുംബൈ: (KVARTHA) സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ 'അനിമല്‍' റിലീസ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ് നേടിയ ചിത്രമായിരുന്നു ഇത്. ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്‌റോയ്, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും സന്ദീപ് റെഡ്ഡി വാംഗ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ വിജയം നേടിയിട്ടും, സിനിമ നെറ്റിസണ്‍മാരില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടു. ഈ ആക്ഷന്‍ ഡ്രാമ ചിത്രം വളരെ സ്ത്രീവിരുദ്ധമാണെന്ന് കണക്കാക്കുകയും വിഷാംശമുള്ള പുരുഷത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിക്കുകയും ചെയ്തു.





ഇപ്പോള്‍ 'അന്നപൂര്‍ണി' എന്ന ചിത്രത്തിന് പിന്നാലെ ഈ ചിത്രത്തിനെതിരെയും പ്രതിഷേധവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അടുത്തിടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെയാണ് നെറ്റ്ഫ്‌ലിക്‌സ് അന്നപൂര്‍ണി എന്ന നയന്‍താര ചിത്രം പിന്‍വലിച്ചത്. അതുപോലെ അനിമലിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നായകന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും തെറ്റാണെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ആരോപണം. അതിനാല്‍ തന്നെ ഇന്‍ഡ്യന്‍ സംസ്‌കാരത്തിന് എതിരാണ് ചിത്രമെന്നാണ് ആരോപണം. എന്തായാലും ഇത്തരം പ്രചരണത്തിനും ഏറെ പിന്തുണ ലഭിക്കുന്നുണ്ട്.

Keywords: News, National, National-News, Cinema-News, Netizens, Demand, Removal, Ranbir Kapoor, Animal, Cinema, Film, Netflix, Annapoorani, Netizens demand removal of Ranbir Kapoor's 'Animal' from Netflix just like 'Annapoorani'.

Post a Comment