Obituary | ടൂറിസ്റ്റ് വിസയില്‍ എത്തിയ പാലക്കാട് സ്വദേശി റിയാദില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


റിയാദ്: (KVARTHA) ടൂറിസ്റ്റ് വിസയില്‍ എത്തിയ പാലക്കാട് സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മണ്ണാര്‍ക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കില്‍ തെരുവ് വീട്ടില്‍ രാമസ്വാമി (55) ആണ് മരിച്ചത്. മലസ് അല്‍ ഉബൈദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Obituary | ടൂറിസ്റ്റ് വിസയില്‍ എത്തിയ പാലക്കാട് സ്വദേശി റിയാദില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

30 വര്‍ഷത്തോളമായി സഊദിയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയ ശേഷം കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ് വിസയില്‍ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവ്: മുരുഗന്‍. മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ. മക്കള്‍: അമല്‍ കൃഷ്ണ, ഐശ്വര്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ സഹപ്രവര്‍ത്തകനായ ഇഖ്ബാല്‍ മണ്ണാര്‍ക്കാടിനെ സഹായിക്കാന്‍ റിയാദ് കെ എം സി സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്.

Keywords:  Native of Palakkad, who arrived on tourist visa, died in Riyadh due to illness, Riyadh, News, Palakkad Native, Death, Obituary, Hospital, Treatment, Tourist Visa, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia