MVD Explanation | കാറിലെ 'പ്രേത'ത്തിന് ഒടുവില്‍ തുമ്പുണ്ടായി; പക്ഷെ, മോടോര്‍ വകുപ്പ് നൽകിയത് വിചിത്ര മറുപടി

 


കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. ഇത് അടുത്തിടെ മരിച്ച സ്ത്രീയുടെ പ്രേതമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരങ്ങളും നടന്നിരുന്നു. ഒടുവില്‍ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് മോടോര്‍ വാഹന വകുപ്പ്.

കാറിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ ചിത്രം രാത്രിയായതിനാല്‍ സ്ത്രീയായി തോന്നിയതെന്നാണ് മോടോര്‍ വാഹന വകുപ്പിന്റെ മറുപടി. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയടയ്ക്കാന്‍ വന്ന നോടീസിലായിരുന്നു കാറില്‍ ഇല്ലാതിരുന്ന സ്ത്രീയുടെ ചിത്രം പതിഞ്ഞത്. റോഡ് ക്യാമറ നിരത്തിലിറങ്ങി അധികം വൈകാതെയാണ് ഈ സംഭവം നടന്നത്.

MVD Explanation | കാറിലെ 'പ്രേത'ത്തിന് ഒടുവില്‍ തുമ്പുണ്ടായി; പക്ഷെ, മോടോര്‍ വകുപ്പ് നൽകിയത്  വിചിത്ര മറുപടി
 

സപ്തംബര്‍ മൂന്നിന് രാത്രി എട്ടരയ്ക്കാണ് റോഡ് ക്യാമറയില്‍ ചിത്രം പതിഞ്ഞത്. ചെറുവത്തൂര്‍ കൈതക്കാട്ടെ കുടുംബമായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. മുന്‍ സീറ്റില്‍ ഡ്രൈവര്‍ ആദിത്യനും, അമ്മയുടെ സഹോദരിയും പുറകിലെ സീറ്റില്‍ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ പിഴ അടയ്ക്കാന്‍ വന്ന നോടീസില്‍ കുട്ടികളെ കാണാനില്ല, പകരം കാറില്‍ ഇല്ലാത്ത മറ്റൊരു സ്ത്രീയുടെ ചിത്രമാണ് പതിഞ്ഞിരുന്നത്. ഇത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു.

ഓവര്‍ ലാപിങ്ങാണോ, പ്രതിബിംബം പതിഞ്ഞതാണോ എന്നിങ്ങനെയുള്ള സംശയങ്ങളും ഉണ്ടായി. ദുരൂഹത നീക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പൊലീസില്‍ പരാതി നല്‍കി. കാറുടമയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ മൂന്ന് മാസത്തിന് ശേഷം വിശദീകരണം വന്നു. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനാണ്.

രാത്രിയായതിനാല്‍ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല, സാങ്കേതിക പ്രശ്‌നവുമല്ലെന്നാണ് വിശദീകരണം. ദുരൂഹ ചിത്രം പതിഞ്ഞതിന് ശേഷം കേളോത്തെ റോഡ് ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്നുള്ള പ്രചാരണമുണ്ടായിരുന്നു. അത് ശരിയല്ലെന്നും മോടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

Keywords: MVD explanation on mysterious photo of lady in road camera photo, Kannur, News, Road Camera, Controversy, MVD, Explanation, Complaint, Police, Woman, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia